പെഷവാറിൽ ചാവേർ ആക്രമണം; 32 പേർ കൊല്ലപ്പെട്ടു, 90 പേർക്ക് ഗുരുതര പരിക്ക്
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല
പെഷവാറിലുണ്ടായ ചാവേറാക്രമണം
പെഷവാർ: പാകിസ്താനിലെ പെഷവാറിൽ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ 32 കൊല്ലപ്പെട്ടു. 90 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പെഷവാറിലെ പൊലീസ് ആസ്ഥാനത്തിനുള്ളിലെ പള്ളിയിലാണ് സ്ഫോടനം നടന്നത്. ഉച്ചയ്ക്ക് 1.40ഒാടെയായിരുന്നു ആക്രമണം.
പള്ളിയിലെ പ്രാർത്ഥനാസമയത്താണ് സ്ഫോടനം നടന്നത്. ഈ സമയത്ത് നിരവധി വിശ്വാസികൾ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ പള്ളിയുടെ ഒരുഭാഗം പൂർണമായി തകർന്നു.
നിരവധി പേർ ഇപ്പോഴും പള്ളിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
Next Story
Adjust Story Font
16