Quantcast

മലേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 23 ആയി; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു

61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-12-17 14:52:32.0

Published:

17 Dec 2022 2:48 PM GMT

മലേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ 23 ആയി; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
X

ക്വാലംലംപൂർ: മലേഷ്യയിലെ ക്വാലംലംപൂരിന് സമീപമുണ്ടായ മണ്ണിടിച്ചലിൽ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. പത്തുപേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ചളിയിലും മണ്ണിനടിയിലും അകപ്പെട്ടവർക്ക് ഓക്‌സിജൻ ലഭിക്കാത്തതിനാൽ ഇവരെ രക്ഷപ്പെടുത്തുക വളരെ പ്രയാസമേറിയ കാര്യമാണെന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാര്ട്ട്‌മെന്റ് അറിയിച്ചു. 61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു.

റോഡിനു സമീപം ക്യാമ്പിങ് സൗകര്യമൊരുക്കുന്ന ഫാം ഹൗസിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടവരിലേറെയും. അപകടസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ദുരന്തത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബത്തിനുമുള്ള ധനസഹായം പ്രഖ്യാപിച്ചു.

കോലാലംപൂരിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് ഇതിന് മുമ്പും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

TAGS :

Next Story