Quantcast

ഹിന്ദുത്വ ഭീകരത തുറന്നു കാണിച്ച് ബ്രിട്ടണിൽ ഡിജിവാൻ പ്രദർശനം

ഇന്ത്യയിൽ മുസ്‍ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങളും ദളിതരും അനുഭവിക്കുന്ന വംശോന്മൂലന ശ്രമങ്ങൾ വ്യക്തമാക്കിയുള്ള പ്രത്യേക വാൻ പ്രദർശനം ഹിന്ദുത്വ ഭീകരതയെ തുറന്നുകാണിക്കുന്നതായിരുന്നു.

MediaOne Logo

പി പി ജസീം

  • Updated:

    2022-05-19 12:17:37.0

Published:

19 May 2022 12:12 PM GMT

ഹിന്ദുത്വ ഭീകരത തുറന്നു കാണിച്ച് ബ്രിട്ടണിൽ ഡിജിവാൻ പ്രദർശനം
X

ഹിന്ദുത്വ ഭീകരത തുറന്നു കാണിച്ച് ബ്രിട്ടണിൽ ഡിജിവാൻ പ്രദർശനം. വിവിധ ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഇന്ത്യയാണ് ഡിജിവാൻ പ്രദർശനം സംഘടിപ്പിച്ചത്. ലണ്ടൻ, ഈഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലാണ് പ്രദർശനവുമായി ഡിജിവാനെത്തിയത്.

ഇന്ത്യയിൽ മുസ്‍ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങളും ദളിതരും അനുഭവിക്കുന്ന വംശോന്മൂലന ശ്രമങ്ങൾ വ്യക്തമാക്കിയുള്ള പ്രത്യേക വാൻ പ്രദർശനം ഹിന്ദുത്വ ഭീകരതയെ തുറന്നുകാണിക്കുന്നതായിരുന്നു. ഇന്ത്യ ജെനസൈഡ് അലേർട് എന്ന പേരിലായിരുന്നു ഡിജിവാൻ പ്രദർശനം. മുസ്‍ലിംകളും മറ്റിതര മത ന്യൂനപക്ഷങ്ങളും വംശോന്മൂലനത്തിൻറ വക്കിലാണെന്ന അമേരിക്ക ആസ്ഥാനമായ ജനസൈഡ് വാച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയതെന്ന് ഫ്രണ്ട്സ് ഓഫ് ഇന്ത്യ കൂട്ടായ്മ വ്യക്തമാക്കി. വംശോന്മൂലനത്തിൻറ വക്കിലെത്തിയ സമുദായങ്ങൾ അനുഭവിക്കുന്ന പ്രശ്നം ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനുളള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.


ലണ്ടന് പുറമെ ഈഡിൻബർഗ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ കൂടി നടന്ന പരിപാടി ജനശ്രദ്ധ പിടിച്ചുപറ്റി. EMMA, ICIM, strive UK, India Org, council of Indian Muslims, Indian Muslim Federation, സ്കോട്ടിഷ് ഇന്ത്യൻ മുസ്‍ലിംസ് ഫോർ ജസ്റ്റിസ് ഉൾപ്പെടെയുള്ള സംഘടനകളാണ് കൂട്ടായ്മയിലുള്ളത്.





TAGS :

Next Story