സംവിധായകനും രക്ഷിക്കാൻ ശ്രമിച്ച മന്ത്രിയും മലയിൽനിന്ന് വീണുമരിച്ചു
റഷ്യൻ മന്ത്രി യവ്ഗനെ സിൻചേവും ഡോക്യുമെൻററി തയാറാക്കാനെത്തിയ സംവിധായകൻ അലക്‌സാണ്ടർ മെൽനികുമാണ് മലഞ്ചെരുവിലേക്ക് വീണുമരിച്ചത്
മോസ്‌കോ: മലയിൽ വെച്ച് കാലുതെറ്റിയ സംവിധായകനും രക്ഷിക്കാൻ ശ്രമിച്ച റഷ്യൻ മന്ത്രിയും മലയിൽനിന്ന് വീണുമരിച്ചു. ആർട്ടിക് പ്രദേശത്ത് പരിശീലനത്തിന് മേൽനോട്ടം നൽകാനെത്തിയ റഷ്യൻ മന്ത്രി യവ്ഗനെ സിൻചേ(55)വും ഡോക്യുമെൻററി തയാറാക്കാനെത്തിയ സംവിധായകൻ അലക്‌സാണ്ടർ മെൽനികുമാണ് മലഞ്ചെരുവിലേക്ക് വീണുമരിച്ചത്. ആർട്ടിക് നഗരമായ നോറിൽസ്‌കിൽ നടന്ന പരിശീലനത്തിടെയാണ് അപകടം.
നനവുള്ള പാറയിൽ നിന്ന് വീണ മെൽനികും രക്ഷിക്കാൻ ശ്രമിച്ച യവ്ഗനെയും താഴെയുള്ള നദിയിലേക്ക് വീഴുകയായിരുന്നു. 2018 മുതൽ സുപ്രധാന എമർജൻസീസ് വകുപ്പ് മന്ത്രിയും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ അംഗവുമായിരുന്നു യവ്ഗനെ. ആർട്ടികിനെ കുറിച്ചും വടക്കൻ സമുദ്ര പാതയെ കുറിച്ചും ഡോക്യുമെൻററി ചെയ്യാനെത്തിയതായിരുന്നു അലക്‌സാണ്ടർ മെൽനിക്. സംഭവത്തിന് നിരവധി പേർ ദൃക്‌സാക്ഷികളാണെങ്കിലും ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.
Next Story
Adjust Story Font
16