Quantcast

വാക്‌സിനെടുത്തവര്‍ക്ക് ഡിസ്‌നി വേള്‍ഡില്‍ ഇനി മാസ്‌ക് വേണ്ട

രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ മാസ്‌ക് ധരിക്കണമെന്നും ഡിസ്‌നി വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    12 Jun 2021 2:18 PM GMT

വാക്‌സിനെടുത്തവര്‍ക്ക് ഡിസ്‌നി വേള്‍ഡില്‍ ഇനി മാസ്‌ക് വേണ്ട
X

ഫ്‌ളോറിഡയിലെ ഡിസ്‌നി തീം പാര്‍ക്കില്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസെടുത്തവര്‍ക്ക് ജൂണ്‍ 15 മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. വാക്‌സിനേഷന്‍ റേറ്റ് വര്‍ധിച്ചതും പുതിയ പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാണ് തീരുമാനം. അതേസമയം പാര്‍ക്കിലെ ബസുകളിലും മോണോ റെയിലിലും യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണം.

രണ്ട് ഡോസ് വാക്‌സിനെടുക്കാത്തവര്‍ മാസ്‌ക് ധരിക്കണമെന്നും ഡിസ്‌നി വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. എന്നാല്‍ സന്ദര്‍ശകരോട് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ലെന്ന് കമ്പനി വ്യക്തമാക്കി. പാര്‍ക്കിന്റെ ഔട്ട്‌ഡോര്‍ എരിയകളില്‍ മെയ് മാസത്തില്‍ തന്നെ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കിയിരുന്നു.

വാക്‌സിനെടുത്തവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന രോഗപ്രതിരോധ നിയന്ത്രണ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം വന്നപ്പോള്‍ ഇത് ഞങ്ങള്‍ക്ക് വലിയൊരു വാര്‍ത്തയാണ് എന്നായിരുന്നു ഡിസ്‌നി സി.ഇ.ഒ ബോബ് ചാപെക് പ്രതികരിച്ചത്. ഡിസ്‌നി പാര്‍ക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് ഉടന്‍ തന്നെ എടുത്തുകളയുമെന്നും അന്ന് തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story