Quantcast

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാര്‍ തള്ളാന്‍ യുവതിയെ സഹായിക്കുന്ന നായ; മനോഹരം ഈ കാഴ്ച

സ്കോട്ട്‍ലാന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തില്‍ നിന്നുള്ള കാഴ്ചയാണ് നായപ്രേമികളുടെ മനസ് നിറയ്ക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Aug 2021 6:21 AM GMT

വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാര്‍ തള്ളാന്‍ യുവതിയെ സഹായിക്കുന്ന നായ; മനോഹരം ഈ കാഴ്ച
X

നായയെ പോലെ മനുഷ്യനോട് ഇത്രയധികം നന്ദിയും സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുന്ന വളര്‍ത്തുമൃഗം വേറെയില്ലെന്നു പറയാം. വീട്ടിലൊരു നായ ഉണ്ടെങ്കില്‍ അതു ശരിക്കും ആശ്വാസമാണ്. കാവലിന് മാത്രമല്ല പല വീട്ടുകാര്യങ്ങളിലും സഹായിക്കുന്ന നായകളെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സ്കോട്ട്‍ലാന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തില്‍ നിന്നുള്ള കാഴ്ചയാണ് നായപ്രേമികളുടെ മനസ് നിറയ്ക്കുന്നത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വലയുകയാണ് സ്കോട്ട്‍ലാന്‍ഡ്. റോഡിലും മറ്റും വെള്ളം കയറിയതിനാല്‍ ഗതാഗതവും ബുദ്ധിമുട്ടിലായി. ഇതിനിടയില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ ഒരു കാര്‍ തള്ളിനീക്കുകയാണ് ലോറി ഗില്ലീസ് എന്ന യുവതി. ഗില്ലീസും അവരുടെ പക്ക് എന്ന നായയും കൂടി പതിവ് നടത്തത്തിന് ഇറങ്ങിയപ്പോഴാണ് കാര്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. കാറിനകത്തുണ്ടായ രണ്ട് യുവതികള്‍ക്ക് പുറത്തിറങ്ങാനും സാധിച്ചില്ല. ഗില്ലീസ് കാറു തള്ളുമ്പോള്‍ 'അണ്ണാന്‍കുഞ്ഞും തന്നാലായത്' എന്നു പറയുന്നതു പോലെ കൂടെയുള്ള നായയും കാറ് തള്ളുന്നുണ്ട്. സാഹചര് ഗില്ലീസ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

വാഹനം തള്ളിനീക്കുമ്പോൾ സുരക്ഷിതമായി വെള്ളത്തിൽ നിന്നും മാറി നിന്നിരുന്ന നായ നീന്തി എത്തിയാണ് തള്ളാന്‍ കൂടിയത്. ''ഡേവി കീല്‍ എന്നയാളാണ് ഈ വീഡിയോ പകര്‍ത്തിയത്. വെള്ളത്തില്‍ കുടുങ്ങിയ കാറിനെ വെള്ളമില്ലാത്ത സ്ഥലത്ത് എത്തിക്കാന്‍ ഉടമയെ സഹായിക്കുകയാണ് ചെയ്തത്. ആരോ ഈ വീഡിയോ പകര്‍ത്തി എന്‍റെ സുഹൃത്തിന് അയച്ചുകൊടുത്തു. അദ്ദേഹമാണ് എനിക്ക് അയച്ചത്. ലോകത്തില്‍ വച്ച് ഏറ്റവും നല്ല നായയാണ് എന്‍റെ പക്ക്'' വീഡിയോ പങ്കുവച്ചുകൊണ്ട് ഗില്ലീസ് കുറിച്ചു. കാര്‍ തള്ളാന്‍ സഹായിച്ചതിന് തന്‍റെ അത്താഴത്തിന്‍റെ വലിയൊരു ഭാഗം പക്കിന് നല്‍കിയെന്ന് ഗില്ലീസ് പറഞ്ഞു. പക്കിന്‍റെയും ഗില്ലീസിന്‍റെയും വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. ഇരുവരെയും അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് സോഷ്യല്‍മീഡിയ.


TAGS :

Next Story