Quantcast

70 വര്‍ഷം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു; അവസാനം പിടിയില്‍

തന്റെ 12 വയസ്സ് മുതല്‍ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെയാണ് വാഹനമോടിക്കുന്നത്. ഒരിക്കലും തന്നെ പൊലീസ് തടഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    29 Jan 2022 3:30 AM

Published:

29 Jan 2022 3:21 AM

70 വര്‍ഷം ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചു; അവസാനം പിടിയില്‍
X

ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്ന പലരേയും നാം കാണാറുണ്ട്. എന്നാല്‍ വൈകാതെ ലൈസന്‍സെടുക്കാറാണ് പതിവ്. എന്നാല്‍ 70 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിക്കുന്ന ഒരാളുണ്ട് യു.കെയിലെ നോട്ടിംഗ് ഹാമില്‍. ബുധനാഴ്ച വൈകുന്നേരം നോട്ടിംഗ്ഹാമിലെ ബുള്‍വെല്ലിലെ ടെസ്‌കോ എക്സ്ട്രായ്ക്ക് സമീപം പട്രോളിംഗിനിടെ ആണ് ഇയാളെ പോലീസ് ആളെ പിടികൂടിയത്.

70 വര്‍ഷത്തിലേറെയായി ലൈസന്‍സോ ഇന്‍ഷുറന്‍സുകളോ ഇല്ലാതെയാണ് താന്‍ വാഹനമോടിക്കുന്നതെന്നാണ് പരിശോധനയ്ക്കിടെ തടഞ്ഞ പൊലീസുകാരോട് ഡ്രൈവര്‍ പറഞ്ഞത്. 1938-ല്‍ ആണ് അദ്ദേഹം ജനിച്ചത്. തന്റെ 12 വയസ്സ് മുതല്‍ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലാതെയാണ് വാഹനമോടിക്കുന്നത്. ഒരിക്കലും തന്നെ പൊലീസ് തടഞ്ഞിട്ടില്ലെന്നും ഇയാള്‍ പറയുന്നു.

എന്നാല്‍ അദ്ദേഹത്തിന് ഒരിക്കലും ഒരു അപകടം ഉണ്ടായിട്ടില്ലെന്ന് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആരെയും പരിക്കേല്‍പ്പിച്ചിട്ടില്ലെന്നും സാമ്പത്തികമായി നഷ്ടം വരുത്തിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

നോട്ടിംഗ്ഹാമില്‍ വര്‍ദ്ധിച്ചുവരുന്ന എ.എന്‍.പി.ആര്‍ ക്യാമറകളില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള് പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ ശരിയാണെന്നു ഉറപ്പുവരുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story