Quantcast

പൊന്നാണ് ഈ ഐസ്ക്രീം; വില 60,000 രൂപ

ട്രാവല്‍ വ്‌ളോഗറും നടിയുമായ ഷെനാസ് ട്രഷറി പരിചയപ്പെടുത്തിയ ഒരു ഐസ്ക്രീമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    27 July 2021 3:10 AM GMT

പൊന്നാണ് ഈ  ഐസ്ക്രീം; വില 60,000 രൂപ
X

വ്യത്യസ്തമായ രുചികള്‍ ഇങ്ങനെ സോഷ്യല്‍മീഡിയ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഫുഡ് വ്ലോഗര്‍മാരാണെങ്കില്‍ വൈവിധ്യങ്ങള്‍ തേടിപ്പിടിച്ച് അവ ഭക്ഷണപ്രേമികള്‍ക്ക് മുന്നിലെത്തിക്കുകയും ചെയ്യും. ട്രാവല്‍ വ്‌ളോഗറും നടിയുമായ ഷെനാസ് ട്രഷറി പരിചയപ്പെടുത്തിയ ഒരു ഐസ്ക്രീമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണം ചേര്‍ത്ത ഈ ഐസ്ക്രീമിന്‍റെ വില 60,000 രൂപയാണ്.

ദുബൈയിലെ സ്‌കൂപ്പി കഫേയിലാണ് ഈ പൊന്നുംവിലയുള്ള ഐസ്ക്രീമുള്ളത്. ബ്ലാക്ക് ഡയമണ്ട് എന്നാണ് ഈ ഐസ്ക്രീമിന്‍റെ പേര്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വര്‍ണം ചേര്‍ത്തതാണ് ഐസ്ക്രീമിന് ഇത്ര വില വരാന്‍ കാരണം. മഡാഗാസ്‌കര്‍ വാനില ഫ്ലേവറിലുള്ളതാണ് ഐസ്ക്രീം. കൂടാതെ ഇറാനിയന്‍ കുങ്കുമപ്പൂവും ബ്ലാക്ക് ട്രഫിളും ചേര്‍ത്തിട്ടുണ്ട്. ദുബൈ കഫേയില്‍ 2015 മുതല്‍ ബ്ലാക്ക് ഡയമണ്ട് ഐസ്ക്രീം ലഭ്യമാണ്.

TAGS :

Next Story