Quantcast

ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ ഭൂകമ്പം

7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു

MediaOne Logo

Web Desk

  • Published:

    22 Jan 2024 7:39 PM GMT

ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ  ഭൂകമ്പം
X

ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു. അതെ സമയം ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ഡൽഹി മേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അതെ സമയം ഇന്നലെ പുലർച്ചെ ചൈനയിലെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും 47 പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.റിപ്പോർട്ട്. പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് വൻ ദുരന്തമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി വീടുകൾ മണ്ണിനടിയിലായതായും റിപ്പോർട്ടുണ്ട്.മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ല. 500-ലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു

TAGS :

Next Story