Quantcast

കോപ്പിയടിച്ചിട്ടില്ലെന്ന് കോടതി വിധി; എഡ് ഷീരന്‍ ഹാപ്പി

കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത ജീവിതം അവസാനിപ്പിക്കുമെന്ന് ഷീരന്‍ വ്യക്തമാക്കുകയുണ്ടായി

MediaOne Logo

Web Desk

  • Updated:

    2023-05-05 06:13:50.0

Published:

5 May 2023 6:11 AM GMT

pop singer Ed Sheeran wins Thinking Out Loud copyright case
X

Ed Sheeran

ന്യൂയോര്‍ക്ക്: പകര്‍പ്പവകാശ ലംഘന കേസില്‍ ബ്രിട്ടീഷ് പോപ്പ് താരം എഡ് ഷീരന് അനുകൂലമായി കോടതി വിധി. താന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജൂറി കണ്ടെത്തിയതില്‍ ഷീരൻ സന്തോഷവും ആശ്വാസവും പ്രകടിപ്പിച്ചു. 1973ല്‍ മാർവിൻ ഗേയും എഡ് ടൌണ്‍സെന്‍ഡും ചേര്‍ന്നിറക്കിയ 'ലെറ്റ്സ് ഗെറ്റ് ഇറ്റ് ഓണി'ന്‍റെ കോപ്പിയടിയാണ് എഡ് ഷീരന്‍റെ 'തിങ്കിങ് ഔട്ട് ലൗഡ്' എന്ന ആല്‍ബം എന്നായിരുന്നു ആരോപണം.

2014ല്‍ ഗ്രാമി അവാർഡ് നേടിയ ഗാനത്തിനെതിരെയായിരുന്നു ആരോപണം. 2017ലാണ് ഷീറനെതിരെ പകർപ്പവകാശ ലംഘന പരാതി ഉയര്‍ന്നത്. എഡ് ടൌണ്‍സെന്‍ഡിന്‍റെ മകള്‍ കാതറീനാണ് പരാതി നല്‍കിയത്. 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍ തന്നെ അപമാനിക്കാനാണ് ഈ പരാതിയെന്നും കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത ജീവിതം അവസാനിപ്പിക്കുമെന്നും ഷീരന്‍ വ്യക്തമാക്കുകയുണ്ടായി- "എന്‍റെ ഭാഗത്ത് തെറ്റുണ്ടെന്നു കോടതി കണ്ടെത്തിയാൽ ഞാൻ എല്ലാം നിർത്തും. ജീവിതം സംഗീതത്തിനായി സമര്‍പ്പിച്ചതാണ് ഞാന്‍. അതിനെ ആരെങ്കിലും വിലകുറച്ചു കാണുന്നത് സഹിക്കാനാവില്ല. ഈ ആരോപണം അപമാനമാണ്".

കോപ്പിയടി ആരോപണത്തില്‍ ഒരു വർഷത്തിനിടെ ഷീരന്‍ നേരിടുന്ന രണ്ടാമത്തെ വിചാരണയാണിത്. 2017ൽ വമ്പന്‍ ഹിറ്റായ 'ഷേപ്പ് ഓഫ് യു' എന്ന ഗാനത്തിനെതിരായ കേസില്‍ ലണ്ടനിലായിരുന്നു വിചാരണ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആ കേസ് ഷീരന്‍ വിജയിച്ചു.

Summary- British pop star Ed Sheeran has expressed joy and relief after a United States jury found he did not plagiarise Marvin Gaye’s Let’s Get It On when he wrote his mega-hit Thinking Out Loud


TAGS :

Next Story