ഫലസ്തീന് സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത്
റഫ അതിർത്തിക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ഇസ്രയേലിനോട് ഈജിപ്ത് ആവശ്യപ്പെട്ടു
ജറുസലെം: ഫലസ്തീന് സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി. റഫ അതിർത്തിക്ക് നേരെയുള്ള ആക്രമണത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ഇസ്രയേലിനോട് ഈജിപ്ത് ആവശ്യപ്പെട്ടു. ഇസ്രായേലിന് പിന്തുണയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ഇസ്രയേലിലെത്തി. ഫലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന ആവശ്യവുമായി കൂടുതൽ അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഗസ്സക്കു മേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പട്ട ഫലസ്തീനികളുടെ എണ്ണം 1300 കടന്നു.
കഴിഞ്ഞ ആറു ദിവസമായി റഫാ അതിർത്തി അടഞ്ഞു കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഈ മേഖല കേന്ദ്രീകരിച്ച് വലിയ തോതിലുള്ള വ്യോമാക്രമണം നടത്തുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അതിർത്തിയിലേക്കുള്ള യാത്രപോലും ദുസ്സഹമായിരുന്നു. ഇപ്പോൾ ഈ ഭാഗത്തേക്കുള്ള തകർന്ന റോഡുകൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ശരിപ്പെടുത്താനുള്ള ഒരു സാവകാശമാണ് ഈജിപ്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടത്. റഫാ അതിർത്തി യാത്രക്ക് സജ്ജമാണെങ്കിൽ എത്രയുംപെട്ടെന്ന് തന്നെ ജീവകാരുണ്യ ഉത്പന്നങ്ങൾ ഗസ്സാ നിവാസികൾക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് ഈജിപ്ത്.
ആന്റണി ബ്ലിങ്കൺ ഇസ്രായേലിൽ എത്തിയ സന്ദർഭത്തിലാണ് ഈജിപ്ത് വിദേശ കാര്യ മന്ത്രിയുടെ പ്രസതാവന വരുന്നത്. ഇതിനോടകം തന്നെ 6000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും. 350ന് മുകളിൽ ഗസ്സ നിവാസികൾ മരണപ്പെടുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ആരെയും പ്രവേശിപ്പിക്കാനാകാത്ത രീതിയിൽ ഐ.സി.യുകൾ വരെ നിറഞ്ഞു കവിഞ്ഞിരിക്കുകയാണെന്നാണ് റെഡ് ക്രോസ് അധികൃതർ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് ജീവൻ രക്ഷാ മരുന്നുകളടക്കം ഗസ്സയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഗസ്സക്ക് നേരെയുള്ള ഉപരോധം ഒരു ജനതക്കൊന്നാകെ കൂട്ട പിഴ നടത്തുന്നതിന് തുല്ല്യമാണെന്നും യു.എൻ ഏജൻസികളും റെഡ്‌ക്രോസ് ഉൾപ്പടെയുള്ള സംഘടനകളും വ്യക്തമാക്കിയിരുന്നു.
Adjust Story Font
16