Quantcast

ഇലോൺ മസ്‌കിനെ കടത്തിവെട്ടി ബെർണാഡ് അർനോൾട്ട്; ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവി നഷ്ടമായി

ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കേണ്ടിവന്നതുമാണ് മസ്‌കിന് തിരിച്ചടിയായത്

MediaOne Logo

Web Desk

  • Updated:

    2022-12-08 05:51:50.0

Published:

8 Dec 2022 4:59 AM GMT

ഇലോൺ മസ്‌കിനെ കടത്തിവെട്ടി ബെർണാഡ് അർനോൾട്ട്; ലോകത്തിലെ ഏറ്റവും സമ്പന്നനെന്ന പദവി നഷ്ടമായി
X

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ തന്റെ ഒന്നാം സ്ഥാനം ഇലോൺ മസ്‌കിന് നഷ്ടമായി. ടെസ്‍ലയുടെ ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കാനായി 44 ബില്യൺ ഡോളർ നിക്ഷേപിക്കേണ്ടിവന്നതുമാണ് മസ്‌കിന് തിരിച്ചടിയായത്. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ മാതൃ കമ്പനിയായ എൽവിഎംഎച്ചിന്റെ ചീഫ് എക്സിക്യൂട്ടീവായ ബെർണാഡ് അർനോൾട്ടാണ് ഇലോൺ മസ്‌കിനെ പിന്നിലാക്കി ഒന്നാമതെത്തിയത്.

185.3 ബില്യൺ ഡോളർ ആസ്തിയുമായി അർനോൾട്ട്ഫോർബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് മസ്‌ക് ഒന്നാം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ഫോർബ്‌സ് പട്ടിക പ്രകാരം ഇപ്പോള്‍ മസ്‌കിന്റെ വ്യക്തിഗത സമ്പത്ത് 185.7 ബില്യൺ ഡോളറാണ്.

2021 സെപ്തംബർ മുതലാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി ഇലോൺ മസ്‌ക് സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് 44 ബില്യൺ ഡോളറിന് സോഷ്യൽ മീഡിയ നെറ്റ്വർക്കായ ട്വിറ്ററർ മസ്‌ക് സ്വന്തമാക്കിയത്. ടെസ്‍ലയ്ക്കും ട്വിറ്ററിനും പുറമെ, റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്സിന്റെയും ന്യൂറലിങ്കിന്റെയും തലവനാണ് മസ്‌ക്. മനുഷ്യ മസ്തിഷ്‌കത്തെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്നതിന് അൾട്രാ-ഹൈ ബാൻഡ്വിഡ്ത്ത് ബ്രെയിൻ-മെഷീൻ ഇന്റർഫേസുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പാണിത്.

TAGS :

Next Story