ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചാൽ ഫലസ്തീനിലെ എല്ലാ രക്തച്ചൊരിച്ചിലും അവസാനിക്കും: നെതുറേയ് കർത്ത
സയണിസ്റ്റ് വിരുദ്ധ ജൂതരുടെ കൂട്ടായ്മയാണ് നെതുറേയ് കർത്ത
ജറുസലേം: ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ചാൽ അറബ് ലോകത്തെ എല്ലാ രക്തച്ചൊരിച്ചിലും അവസാനിക്കുമെന്നും ഇസ്രായേൽ വിരുദ്ധ ജൂതരുടെ കൂട്ടായ്മയായ നെതുറേയ് കർത്ത. അറബികളും ജൂതരും ഇപ്പോൾ അനുഭവിക്കുന്ന എല്ലാ ദുരിതത്തിനും കാരണം സയണിസമാണെന്നും സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 75 വർഷത്തിനിടെ ഫലസ്തീനികളെ അടിച്ചമർത്തുകയും ഭീകരവൽക്കരിക്കുകയുമാണ് സയണിസ്റ്റുകൾ ചെയ്തത്. പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം കൊന്നൊടുക്കി, അവരുടെ ഭൂമി കവർന്നെടുക്കുകയും വീടുകൾ പിടിച്ചെടുക്കുകയും ചെയ്തു. സയണിസ്റ്റുകളുടെ കൊളോണിയൽ താൽപര്യങ്ങൾ ഫലസ്തീനികളുടെ പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണെന്നും നെതുറോയ് കർത്ത പറയുന്നു.
അറബികളും ജൂതരും ഫലസ്തീനിൽ നൂറ്റാണ്ടുകളായി ഐക്യത്തോടെ ജീവിക്കുന്നവാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം അറബികൾ നൽകിയ ആതിഥ്യമര്യാദയോട് തങ്ങൾ നന്ദിയുള്ളവരാണ്. അറബികളും ജൂതരും തമ്മിലുള്ള സംഘർഷമെന്ന രീതിയിൽ ഇപ്പോൾ നടക്കുന്ന സംഘർഷത്തെ വ്യാഖ്യാനിക്കുന്നത് സയണിസ്റ്റുകളാണ്. സയണിസ്റ്റ് അധിനിവേശമാണ് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഐക്യവും സൗഹൃദവും ഇല്ലാതാക്കിയതെന്നും നെതുറോയ് കർത്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Ending the Israeli occupation, will end all bloodshed in Palestine
— Neturei Karta (@NetureiKarta) October 10, 2023
Full statement by Neturei Karta International: pic.twitter.com/0dDnmVkvFc
Adjust Story Font
16