Quantcast

അമേരിക്കയെ നാറ്റോയില്‍നിന്ന് പുറത്താക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

നാറ്റോയുടെ വാര്‍ഷിക ചെലവായ 3.5 ബില്യണ്‍ ഡോളറില്‍ 15.8 ശതമാനം സംഭാവന ചെയ്യുന്നത് അമേരിക്കയാണ്

MediaOne Logo

Web Desk

  • Published:

    22 March 2025 12:37 PM

അമേരിക്കയെ നാറ്റോയില്‍നിന്ന് പുറത്താക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
X

ലണ്ടന്‍: അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്കയെ നാറ്റോയില്‍നിന്ന് പുറത്താക്കാന്‍ പദ്ധതികളുമായി യൂറോപ്യന്‍ രാജ്യങ്ങള്‍. തങ്ങളുടെ പ്രധാന പ്രതിരോധ ഗ്യാരണ്ടിയായിട്ടുള്ള അമേരിക്കയെ ആ സ്ഥാനത്ത് നിന്ന് ക്രമേണ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതി നാറ്റോ അംഗങ്ങള്‍ തയ്യാറാക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ജൂണില്‍ ഹേഗില്‍ നടക്കുന്ന നാറ്റോയുടെ വാര്‍ഷിക ഉച്ചകോടിക്ക് മുമ്പ് അമേരിക്കയ്ക്ക് മുന്നില്‍ ഈ നിര്‍ണായക കാര്യം അവതരിപ്പിക്കുമെന്നാണ് സൂചന. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി, നോര്‍ഡിക് രാജ്യങ്ങള്‍ എന്നിവര്‍ ഇപ്പോള്‍ സൈനിക, സാമ്പത്തിക സഹായങ്ങള്‍ പ്രദാനം ചെയ്യുന്ന അമേരിക്കയില്‍ നിന്ന് ആ പദവി മാറ്റി സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ നാറ്റോയുടെ വാര്‍ഷിക ചെലവായ 3.5 ബില്യണ്‍ ഡോളറില്‍ 15.8 ശതമാനം സംഭാവന ചെയ്യുന്നത് അമേരിക്കയാണ്. ഇത്രയും കാലം യുക്രൈന്റെ കൂടെ നിന്നിരുന്ന അമേരിക്ക പെട്ടെന്നായിരുന്നു കാലുമാറി റഷ്യയുമായി ബന്ധം സ്ഥാപിച്ചതും യുക്രൈനെ കൈയ്യൊഴിഞ്ഞതും. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കീഴില്‍ അമേരിക്ക പ്രതിരോധ പ്രതിബദ്ധതകളില്‍ നിന്ന് പിന്മാറാനോ അല്ലെങ്കില്‍ കൂട്ടായ്മയില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ - നാറ്റോ അംഗങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നതിന് പിന്നാലെയാണ് അമേരിക്കയെ പുറത്താക്കാനുള്ള നീക്കം.

നാറ്റോ അംഗരാജ്യങ്ങള്‍ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ചെലവും സൈന്യത്തിലെ നിക്ഷേപവും വര്‍ധിപ്പിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story