ആശങ്കയായി പുതിയ വകഭേദം; ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡിനൊപ്പം ജീവിതം ശീലമാക്കി സാധാരണനിലയിലേക്ക് മടങ്ങി വരവ് ആശങ്ക പടർത്തി പുതിയ വകഭേദം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോൺ എന്ന് നാമധരണം ചെയ്യപ്പെട്ട B.1.1.529 എന്ന കൊറോണവൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.
ഒമിക്രോണിന്റെ ഉത്ഭവം
" ആശങ്കയുടെ വകഭേദം"എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ്. ഈ മാസം ഒമ്പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയതോടൊപ്പം തന്നെ വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു. ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.
ഒമിക്രോൺ അപകടകാരിയാകുന്നത് എന്ത്കൊണ്ട്?
മുൻപ് കണ്ടെത്തിയ കോറോണവൈറസ് വകഭേദങ്ങളെക്കാളും ഏറ്റവും കൂടുതൽ വ്യാപനശേഷിയുള്ള വകനഭേദമാണ്
ഒമിക്രോൺ. ഇത് തന്നെ ഒമിക്രോണിനെ ഏറ്റവും അപകടകാരിയായ വകഭേദമാക്കുന്നത്. സാധാരണ കോവിഡ് വന്നു മാറിയവരിലും പുതിയ വകഭേദം പിടിപെടാൻ സാധ്യത ഏറെയാണ്.
മറ്റ് പല വകഭേദങ്ങളിലും കണ്ടത് പോലെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ പലരിലും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ പറയുന്നു. വാക്സിനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്നും ആരോഗ്യരംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നു. പുതിയ വകഭേദത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഇവർക്ക് അഭിപ്രായമുണ്ട്. വകഭേദത്തെ കുറിച്ച് പഠിച്ചുവരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അത് പങ്കുവെക്കുമെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് പറഞ്ഞു.50 ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച വൈറസ് അതിതീവ്ര വ്യാപനശേഷിയാണുള്ളതെന്ന് ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.
പടരുന്ന ആശങ്ക
ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്ത വന്നത് മുതൽ ജാഗ്രതയിലാണ് ലോകരാജ്യങ്ങൾ. ലോകത്താകമാനം ഓഹരി വിപണികളിൽ വീഴ്ച രേഖപ്പെടുത്തി.
മുൻകരുതൽ നടപടിയെന്ന നിലക്ക് പല രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുകെ, ജർമ്മനി, ഇറ്റലി, ഇസ്രായേൽ, ജപ്പാൻ, കെനിയ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രാ യൂറോപ്യൻ യൂണിയൻ നിരോധിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും വരുന്നവർക്ക് അമേരിക്കയും കാനഡയും വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജപ്പാൻ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നാല് ടെസ്റ്റുകളും പത്ത് ദിവസത്തെ ക്വറന്റൈനും നിർബന്ധമാക്കി. ആറ് ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഇറാൻ വിലക്കേർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുമെന്ന് ബ്രസീലും അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിൽ മുൻകരുതൽ
ദക്ഷിണാഫ്രിക്കയിൽ കോവിഡിൻറെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ തീരുമാനിക്കാൻ പ്രധാനമന്ത്രി യോഗം വിളിച്ചു. കോവിഡിന്റെ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നാണ് യോഗം. ഇന്ന് രാവിലെ പത്തരക്കാണ് യോഗം. രാജ്യത്തെ വാക്സിനേഷൻ സ്ഥിതിയും യോഗം വിലയിരുത്തും.
Summary : Everything you need to know about Omicron
Adjust Story Font
16