Quantcast

'ഹമാസല്ല, യൂറോപ്യരാണ് കുറ്റവാളികൾ, സമാധാനത്തിനായി വർണവിവേചന ഭരണം നിർത്തണം; ഇസ്രായേലിനെതിരെ മുൻ ഗ്രീസ് ധനകാര്യമന്ത്രി

ഫലസ്തീനികൾ ആയുധങ്ങൾ താഴെ വെച്ച് ലോകത്തിലെ ഏറ്റവും തുറന്ന ജയിലിൽ കഴിയുകയാണോ വേണ്ടതെന്നും യാനിസ് വരുഫാകിസ്

MediaOne Logo

Web Desk

  • Updated:

    2023-10-10 11:46:52.0

Published:

10 Oct 2023 11:45 AM GMT

The Europeans are the culprits, not Hamas, apartheid must end for peace; Ex-Greece Finance Minister Yanis Varoufakis Against Israel
X

ഫലസ്തീനെതിരെ അതിക്രമം നടത്തുന്ന ഇസ്രായേലിനെതിരെ മുൻ ഗ്രീസ് ധനകാര്യമന്ത്രിയും ഡെമോക്രസി ഇൻ യൂറോപ്പ് മൂവ്‌മെൻറ് 2025 (DiEM25) സെക്രട്ടറി ജനറലുമായ യാനിസ് വരുഫാകിസ്. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ അപലപിക്കില്ലെന്നും സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും നിരപരാധികളായ ജനങ്ങൾക്കെതിരെയുള്ള അതിക്രമത്തിന് അറുതിവരുത്താനും ഫലസ്തീനികൾക്ക് മേൽ യൂറോപ്യൻ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന വർണ വിവേചന ഭരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. DiEM25 ഇൻസ്റ്റഗ്രാം പേജിലാണ് പ്രതികരണം പോസ്റ്റ് ചെയ്തത്.

അക്രമാസക്ത സംവിധാനമായ വർണ വിവേചനം എല്ലായിപ്പോഴും അതിക്രമം ഇളക്കിവിടുന്നതാണെന്നും യാനിസ് കുറ്റപ്പെടുത്തി. ഫലസ്തീനികൾ ആയുധങ്ങൾ താഴെ വെച്ച് ലോകത്തിലെ ഏറ്റവും തുറന്ന ജയിലിൽ കഴിയുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

'മനുഷ്യത്വത്തിനെതിരെയുള്ള കുറ്റത്തിൽ നൂറ്റാണ്ടിലേറെ കാലം മൗനം പാലിച്ച് നാം പങ്കാളികളായി. ക്യാമറക്കപ്പുറം ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുകയാണ്, ഫലസ്തീനികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. അധിനിവേശകരല്ല'; യാനിസ് പറഞ്ഞു. ഗസ്സയിൽ ഏർപ്പെടുത്തിയ ഉപരോധത്തെ ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനവുമായി താരതമ്യം ചെയ്യണമെന്നും യാനിസ് ചൂണ്ടിക്കാട്ടി.

അതേസമയം, ഗസ്സക്കുനേരെ ഇസ്രായേൽ നടത്തുന്ന കനത്ത വ്യോമാക്രമണത്തിൽ 140 കുട്ടികൾ ഉൾപ്പെടെ 700ലധികം പേർ കൊല്ലപ്പെട്ടു. ഗസ്സയിലേക്കുള്ള എല്ലാവഴികളും അടച്ച് ഭക്ഷണവും വെള്ളവും വൈദ്യുതിയും തടയുകാണ് ഇസ്രായേൽ. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. വെള്ളിയാഴ്ച ലോകത്തുടനീളം ഫലസ്തീൻ ഐക്യദാർഡ്യ ദിനമായി ആചരിക്കമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഹമാസ്.

നിലവിൽ ഇരുഭാഗത്തുമായി ആൾനാശം 1600 കവിഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇന്നുമായി മാത്രം ഗസ്സയിലെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൂർണമായും ഉപരോധത്തിലായ ഗസ്സയിൽ ജീവിതം തികച്ചും ദുരിതപൂർണമാണ്. 1,87,000 പേർക്ക് ഗസ്സയിൽ വീടുകൾ നഷ്ടപ്പെട്ടതായി യു.എൻ അറിയിച്ചു ഗസ്സ അതിർത്തി മേഖലകളിൽ നിന്ന് ഹമാസ് പോരാളികളെ മാറ്റിയതോടെ പുതുതായി കൂടുതൽ സൈനികരെ ഇസ്രായേൽ ഇവിടേക്ക് വിന്യസിക്കുകയാണ്.

മൂന്നു ലക്ഷം റിസർവ് സൈനികരെയാണ് ഗസ്സ പിടിക്കാൻ ഇസ്രായേൽ സജ്ജമാക്കുന്നത്. ദക്ഷിണ ലബനാൻ അതിർത്തിൽ ഇന്ന് സ്ഥിതി ശാന്തമാണ്. ഇന്നലെ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഹിസ്ബുല്ല പോരാളികൾ മരിച്ചിരുന്നു. തലമുറകൾ ഓർക്കുന്ന കനത്ത പ്രഹരമാകും ശത്രുവിന് നൽകുകയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനൊപ്പം ചേർന്ന് പോരാട്ടം വ്യാപിപ്പിക്കുമെന്ന് പ്രതിരോധ സാഘടനയായ ഇസ്‌ലാമിക് ജിഹാദ് വെളിപ്പെടുത്തി.

പ്രതിസന്ധി ലോക സമ്പദ് ഘടനക്ക് വെല്ലുവിളിയാണെന്ന് ഫ്രഞ്ച് സെൻട്രൽ ബാങ്ക് ഗവർണർ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫലസ്തീനുള്ള സഹായം നിർത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് സ്‌പെയിൻ യൂറോപ്യൻ രാജ്യങ്ങളെ ഓർമിപ്പിച്ചു. ഹമാസ് അനുകൂല പ്രകടനങ്ങൾക്കെതിരെ കനഡ രംഗത്തു വന്നു.

പ്രകോപനപരമായ പ്രസ്താവനയുടെ പേരിൽ ഇസ്രായേൽ പ്രതിരോധ മന്ത്രിക്കെതിരെ യുദ്ധകുറ്റ പ്രേരണക്ക് നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയോട് ഹ്യൂമൻറൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.

Ex-Greece Finance Minister Yanis Varoufakis Against Israel

TAGS :

Next Story