മൂന്നു മാസത്തിനുള്ളില്‍ ചൈനയിലെ 60% പേര്‍ക്കും രോഗം ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍
ചൈനയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ആശങ്ക രേഖപ്പെടുത്തി
ബെയ്ജിംഗ്: അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ഭീതിയിൽ ചൈന. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി . ചൈനയിലെ നിലവിലെ സാഹചര്യത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾ ആശങ്ക രേഖപ്പെടുത്തി .
കൂടുതൽ ആശുപത്രി കിടക്കകൾ,ക്ലിനിക്കുകൾ,ബെയ്ജിങ്,ഷാങ്ഹായ്,ചെങ്ഡു,വെൻഷോ,തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ. നയിൽ കോവിഡിനെ നേരിടാനുള്ള പ്രവർത്തനം ഊർജിതമാണ്. ആഴ്ചകൾക്ക് ശേഷം വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങി.ഇന്നലെ രണ്ടും ഇന്ന് അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു. പുതിയ വൈറസിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നെന്നും അമേരിക്ക പ്രതികരിച്ചു.
ചൈനയുടെ കോവിഡ് പ്രതിരോധം അനിവാര്യമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.മൂന്നു മാസത്തിനുള്ളില്‍ ചൈനയി ലെ 60% ആളുകൾക്ക് രോഗം ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ കണക്കുകൂട്ടുന്നുണ്ട്. 5242 കോവിഡ് മരണമാണ് ഇതുവരെ ചൈനയിൽ റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളും ഒരു ഭാഗത്ത് തുടരുന്നുണ്ട്.
⚠️THERMONUCLEAR BAD—Hospitals completely overwhelmed in China ever since restrictions dropped. Epidemiologist estimate >60% of 🇨🇳 & 10% of Earth's population likely infected over next 90 days. Deaths likely in the millions—plural. This is just the start—🧵pic.twitter.com/VAEvF0ALg9
— Eric Feigl-Ding (@DrEricDing) December 19, 2022
Adjust Story Font
16