Quantcast

പെൺകുട്ടികളിലെ വിഷാദത്തിനും ആത്മഹത്യാപ്രവണതയ്ക്കും കാരണം ഇൻസ്റ്റഗ്രാമെന്ന് പഠനം

ഫേസ്ബുക്ക് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

MediaOne Logo

Web Desk

  • Published:

    18 Sep 2021 11:30 AM GMT

പെൺകുട്ടികളിലെ വിഷാദത്തിനും ആത്മഹത്യാപ്രവണതയ്ക്കും കാരണം ഇൻസ്റ്റഗ്രാമെന്ന് പഠനം
X

കൗമാരക്കാരിലെ വിഷാദരോഗത്തിനും ആത്മഹത്യയ്ക്കും ഇൻസ്റ്റഗ്രാം കാരണമാകുന്നതായി പഠനം. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരിൽ ഫേസ്ബുക്ക് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട് പ്രകാരം 32 ശതമാനം പെൺകുട്ടികൾക്കും തങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് അപകർഷതയുള്ളവരാണ്. ഇൻസ്റ്റഗ്രാം ഉപയോഗം ഇത് കൂടുതൽ വഷളാക്കുകയും വിഷാദരോഗത്തിലേക്ക് തള്ളിവിടുകയും ചെയ്തു. 13 ശതമാനം ബ്രിട്ടീഷ് ഉപയോക്താക്കളും ഒൻപത് ശതമാനം അമേരിക്കൻ ഉപയോക്താക്കളും ആത്മഹത്യാപ്രവണത കാണിക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ടെന്ന് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

2019ൽ തന്നെ കമ്പനി ഇത് കണ്ടെത്തിയിരുന്നു. എന്നാൽ സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ പോലും അവഗണിച്ചു മുന്നോട്ടു പോവുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. ഫേസ്ബുക്കിന്റെ ഗവേഷണഫലം പുറത്തുവിടാതെ പൂഴ്ത്തിവച്ചെന്നും ജേണൽ ആരോപിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിന്റെ പുതിയ ഫീച്ചർ പുറത്തിറക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതായും ജേണൽ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികൾക്കായി ഇൻസ്റ്റഗ്രാം പുതുതായി ഇറക്കേണ്ടതില്ല. പകരം നിലവിലുള്ള കൗമാരക്കാരുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഗണന നൽകണമെന്നാണ് ആവശ്യം.

അതേസമയം, ചില പോസ്റ്റുകളിൽ നിന്ന് ഉപയോക്താക്കളെ അകറ്റാനുള്ള വഴികൾ ഉൾപ്പെടുത്താൻ ഇൻസ്റ്റഗ്രാം ആലോചിക്കുന്നുണ്ട്. വ്യത്യസ്ത വിഷയങ്ങളിലേക്ക് നോക്കാൻ അവരെ പ്രേരിപ്പിക്കുന്നവ ഉൾപ്പെടുത്തുമെന്ന് ഇൻസ്റ്റഗ്രാം പബ്ലിക് പോളിസി മേധാവി കരീന ന്യൂട്ടൻ പറഞ്ഞു. ഇൻസ്റ്റഗ്രാമിന്റെ ഉപയോക്താക്കളിൽ 40 ശതമാനത്തിന് മുകളിൽ 22നുതാഴെ പ്രായമുള്ളവരാണ്.


TAGS :
Next Story