ആമസോണ്‍ കാട്ടിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ലൈംഗിക ചൂഷണത്തിന് ഇരയായി; രണ്ടാനച്ഛൻ അറസ്റ്റിൽ
നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്നയാളാണ് ലൈംഗിക ആരോപണക്കേസിൽ അറസ്റ്റിലായത്.
ബൊഗോട്ട: കൊളംബിയയിൽ വിമാനപകടത്തില്‍പ്പെട്ട് ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ. നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്നയാളാണ് ലൈംഗിക ആരോപണക്കേസിൽ അറസ്റ്റിലായത്. ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്. പത്ത് വയസുമുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം.
ആമസോൺ കാടുകളിൽ നിന്ന് രക്ഷിച്ച കുട്ടികളെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു ഇവർ. ഇവിടെവെച്ചാണ് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തിയത്. എന്നാൽ മാനുവൽ റനോക്ക് തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചു.
മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്‌ന- 206 വിമാനം തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും വയസും പ്രായമുള്ള ആണ്‍കുട്ടികളും അവരുടെ 13 വയസുള്ള സഹോദരിയുമാണ് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടിയത്.
Adjust Story Font
16