Quantcast

ഭാര്യയെ കൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡുമായി എഫ്.ബി.ഐ

ഗുജറാത്ത് സ്വദേശിയായ ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്.ബി.ഐ പങ്കുവച്ചു

MediaOne Logo

Web Desk

  • Published:

    13 April 2024 10:55 AM GMT

Bhadreshkumar Chetanbhai Patel
X

വാഷിങ്ടണ്‍: യു.എസില്‍ ഭാര്യയെകൊന്ന് ഒളിവില്‍ പോയ ഇന്ത്യക്കാരനെ കണ്ടെത്താന്‍ 2.1 കോടി രൂപ റിവാര്‍ഡ് പ്രഖ്യാപിച്ച് എഫ്.ബി.ഐ. ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേല്‍ എന്നയാളെ കണ്ടെത്താനാണ് റിവാര്‍ഡ് പ്രഖ്യാപിച്ചത്. 32 വയസുള്ള ഗുജറാത്ത് സ്വദേശിയായ ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്.ബി.ഐ എക്‌സില്‍ പങ്കുവച്ചു.

2015 ഏപ്രില്‍ 12ന് മേരിലാന്റിലെ ഹനോവറില്‍ ഇരുവരും ജോലി ചെയ്തിരുന്ന ഡോനറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ ഭാര്യ പലക്ക് പട്ടേലിനെ കൊന്നത്. അന്ന് പലക്കിന് 21 വയസ്സായിരുന്നു പ്രായം. ഷോപ്പിന്റെ പുറകിലെ മുറിയില്‍ വച്ച് പലക്കിനെ ഭദ്രേഷ്‌കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് പല തവണ കുത്തുകയായിരുന്നു. രാത്രിയില്‍ കടയില്‍ ആളുകളുള്ള സമയത്ത് നടന്ന അരുംകൊലയും കൃത്യത്തിന് ശേഷം ഇയാള്‍ ഓടിപ്പോകുന്നതും സിസിടിവില്‍ പതിഞ്ഞിരുന്നു.

ഇയാളെ കണ്ടെത്താന്‍ 250,000 ഡോളര്‍ റിവാര്‍ഡാണ് പ്രഖ്യാപിച്ചതെന്നും വളരെ അക്രമസ്വഭാവമുള്ള വ്യക്തിയാണെന്നും എഫ്.ബി.ഐ അറിയിച്ചു.


TAGS :

Next Story