Quantcast

പ്രസവാനന്തര വിഷാദം അകറ്റുന്ന ആദ്യ ഗുളികക്ക് എഫ്‍ഡിഎയുടെ അംഗീകാരം

14 ദിവസത്തേക്ക് 50 ഗ്രാം വീതമാണ് ഈ ഗുളിക കഴിക്കേണ്ടത്

MediaOne Logo

Web Desk

  • Updated:

    2023-08-05 13:20:03.0

Published:

5 Aug 2023 1:16 PM GMT

postpartum depression
X

പ്രതീകാത്മക ചിത്രം

വാഷിംഗ്ടണ്‍: സ്ത്രീകളിലെ പ്രസവാനന്തര വിഷാദം അകറ്റുന്ന ആദ്യ ഗുളികക്ക് അംഗീകാരം നല്‍കി അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ.സുറനോലോണ്‍(zuranolone ) എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്.

14 ദിവസത്തേക്ക് 50 ഗ്രാം വീതമാണ് ഈ ഗുളിക കഴിക്കേണ്ടത്. ഇതോടൊപ്പം കൊഴുപ്പുള്ള ഭക്ഷണവും കഴിക്കണം. ഗുളിക കഴിച്ച് മൂന്നു ദിവസത്തിനുള്ളില്‍ വിഷാദം ലഘൂകരിക്കപ്പെടുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിയിച്ചിട്ടുണ്ട്. “പ്രസവത്തിനു ശേഷമുള്ള വിഷാദം ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ ഒരു അവസ്ഥയാണ്. സ്ത്രീകൾക്ക് സങ്കടം, കുറ്റബോധം, സ്വയം മതിപ്പില്ലായ്മ എന്നിവ അനുഭവപ്പെടുന്നു. സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ പോലും അവര്‍ മടിക്കില്ല'' എഫ്‍ഡിഎയുടെ സെന്‍റർ ഫോർ ഡ്രഗ് ഇവാലുവേഷൻ ആൻഡ് റിസർച്ചിലെ സൈക്യാട്രി വിഭാഗത്തിന്‍റെ ഡയറക്ടർ ടിഫാനി ആര്‍. ഫാർച്ചിയോൺ പറഞ്ഞു. ഈ ഗുളിക വിഷാദം അനുഭവിക്കുന്ന സ്ത്രീകളില്‍ ജീവന് ഭീഷണിയുമുള്ളതുമായ വികാരങ്ങളെ നേരിടാൻ പ്രയോജനപ്രദമായ ഓപ്ഷനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസവിച്ച് നാലാഴ്ചകള്‍ക്കുള്ളില്‍ വിഷാദമുണ്ടായ സ്ത്രീകളാണ് മരുന്നിന്‍റെ പരീക്ഷണത്തില്‍ പങ്കാളികളായത്. രണ്ടു ഭാഗങ്ങളിലായിട്ടാണ് പഠനം നടത്തിയത്. ആദ്യത്തേതില്‍ രോഗികള്‍ക്ക് രണ്ടാഴ്ചത്തേക്ക് 50 ഗ്രാം വീതവും രണ്ടാമത്തെ പഠനത്തില്‍ 40 ഗ്രാം വീതവും സുറനോലോണ്‍ നല്‍കി. രണ്ട് പഠനങ്ങളിലെയും രോഗികളെ 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുറഞ്ഞത് നാലാഴ്ചയെങ്കിലും നിരീക്ഷിച്ചു.15-ാം ദിവസം വിഷാദ ലക്ഷണങ്ങളില്‍ മാറ്റം വന്നതായി തെളിഞ്ഞു.

പ്രസവശേഷം സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. കുഞ്ഞു ജനിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകും. ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ഉന്മേഷക്കുറവ്, ജോലികള്‍ ചെയ്യാനുള്ള താത്പര്യമില്ലായ്മ എന്നിവയാണ് ലക്ഷണങ്ങള്‍. തന്‍റെ കുട്ടി സുഖമായി ഉറങ്ങുന്ന സമയത്തുപോലും ഈയവസ്ഥ ബാധിച്ച അമ്മമാര്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. കുട്ടിയെ താന്‍ ഉപദ്രവിക്കുമോ എന്ന ചിന്തയും ഇവരെ ഇടയ്ക്കിടെ അലട്ടും. ഒരു കാരണവുമില്ലാതെ ഉറക്കെ കരയുക, ആത്മഹത്യാപ്രവണത പ്രകടിപ്പിക്കുക, കുട്ടിയെ ഉപദ്രവിക്കുക എന്നിവയും കണ്ടെന്നുവരാം.

TAGS :

Next Story