ഡെല്‍റ്റ വകഭേദം ആശങ്കയാകുന്നു; യു.എസിൽ കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസിന് എഫ്.ഡി.എ അനുമതി
വാക്സിൻ ഉപദേശക സമിതിയും എഫ്.ഡി.എയും ഇന്ന് ചേരുന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക.
രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള നീക്കങ്ങളുമായി യു.എസ്. ഡെൽറ്റ വകഭേദം പടരുന്നതിനിടെയാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്.ഡി.എ) നിര്‍ണായക തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം പ്രതിരോധശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടാവുമെന്ന് എഫ്.ഡി.എ കമീഷണർ ഡോ.ജാനറ്റ് വുഡ്കോക്ക് അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്കും മറ്റ് ഗുരുതര രോഗമുള്ളവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുകയെന്നാണ് സൂചന. അതായത്, ഇവർക്ക് ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിന്‍റെ മൂന്നാം ഡോസു കൂടി സ്വീകരിക്കാം.
വാക്സിൻ ഉപദേശക സമിതിയും എഫ്.ഡി.എയും ഇന്ന് ചേരുന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. അർബുദ, എയ്ഡ്സ് രോഗികൾക്ക് കോവിഡ് വാക്സിന്‍റെ ബൂസ്റ്റർ ഡോസ് നൽകണമെന്ന് വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കാള്‍ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനാണെന്നായിരുന്നു ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടത്.
അതേസമയം, ലോകത്തെ വാക്സിൻ ക്ഷാമം കണക്കിലെടുത്ത് ബൂസ്റ്റർ ഡോസ് നൽകുന്നതിൽ നിന്നും സമ്പന്ന രാജ്യങ്ങൾ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡെൽറ്റ വകഭേദങ്ങളെ നേരിടാൻ മൂന്നാം ഡോസ് വാക്സിനുകൾ നൽകുന്നത് ഗുണകരമാകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്ററുകൾ നൽകാന്‍ തീരുമാനമെടുത്തിരുന്നു.
Adjust Story Font
16