പോരാളികള്‍ ഇസ്രായേല്‍ സൈന്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്: ഹമാസ് നേതാവ് യഹ്‍യ സിന്‍വാര്‍
ഗസക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിലാണ് യഹ്‍യാ സിന്‍വാര്‍ യുദ്ധ പുരോഗതിയെക്കുറിച്ച് വിശദീകരിക്കുന്നത്
- Updated:
2023-12-27 11:20:16.0
ഗസ സിറ്റി: കനത്ത പോരാട്ടം നടക്കുന്ന ഗസയിൽ ഹമാസ് പോരാളികൾ കനത്ത പ്രഹരമാണ് ഇസ്രായേൽ സന്യത്തിന് മേൽ ഏൽപ്പിക്കുന്നതെന്നും അധിനിവേശത്തിനു മുന്നിൽ കീഴ്‌പ്പെടില്ലെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ. ഗസക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അൽജസീറയാണ് കത്ത് ഉദ്ധരിച്ചുള്ള വാർത്ത പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. 'ഇസ്രായേൽ കരയാക്രമണം ആരംഭിച്ചതുമുതൽ 5000ത്തോളം ഇസ്രായേൽ സൈനികർക്ക് തിരിച്ചടിയേറ്റതായി സിൻവാർ കത്തിൽ അവകാശപ്പെടുന്നു. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു'. 750ഓളം സൈനികവാഹനങ്ങൾ തകർത്തു. 'അൽ ഖസ്സാം ബ്രിഗേഡ് അധിനിവേശശക്തികൾക്കെതിരെ തുല്യതയില്ലാത്ത പോരാട്ടമാണ് നടത്തുന്നത്. ഇസ്രായേൽ സൈന്യത്തെ പോരാളികൾ തകർത്തുകൊണ്ടിരിക്കുകയാണ്. അത് തുടരും'- സിൻവാർ കത്തിൽ വ്യക്തമാക്കി.
അതേസമയം തെക്കൻ ഗസയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഹമാസിന്റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം തുടരുകയാണ്. നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ ഡ്രൊൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റ ഇവിടേക്ക് ആംബുലൻസ് എത്തുന്നത് അടക്കം സൈന്യം തടഞ്ഞതായി റെഡ് ക്രസൻറ് സൊസൈറ്റി അറിയിച്ചു. വെസ്റ്റ് ബാങ്ക്, റാമല്ല എന്നിവിടങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.
അൽ നാസർ ആശുപത്രി, ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റൽ എന്നിവയുടെ പരിസരങ്ങളിൽ തീവ്ര വ്യോമാക്രണമാണുണ്ടായത്. ഇസ്രായേൽ അധിനിവേശ സേന 80 പേരുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കൈമാറിയതായും റിപ്പോർട്ടുണ്ട്. തെക്കൻ ഗസ്സയിൽ? 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.
ഇന്നലെ മാത്രം ഗസ്സയിൽ 241 പേർ കൊല്ലപ്പെടുകയും 382 പേർക്ക്? പരിക്കേൽക്കുകയും ചെയ്?തു. അതെ സമയം ഹമാസുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതുവരെ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 164 ആയി. എണ്ണൂറിലധികം സൈനികർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ്സയുടെ സഹായ കോർഡിനേറ്ററായി നെതർലൻഡ്സ് ഉപപ്രധാനമന്ത്രിയായിരുന്ന സിഗ്രിഡ് കാഗിനെ യുണൈറ്റഡ് നേഷൻസ് നിയമിച്ചു.
അമേരിക്കയിലുള്ള ഇസ്രായേൽ മന്ത്രി ഡെർമർ, യുഎൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെക്ക് സുല്ലിവനുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഗസയിൽ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്ന് യുഎൻ പ്രത്യേക പ്രതിനിധി പോള ഗൗരിയ പറഞ്ഞു. ഇസ്രായേലിലേക്ക്? പുറപ്പെട്ട ഒരു കപ്പലിനെ കൂടി ഹൂത്തികൾ ആക്രമിച്ചു. ചെങ്കടലിൽ ചരക്ക് കപ്പൽ ലക്ഷ്യമാക്കി വന്ന മിസൈലുകൾ തകർത്തതായി അമേരിക്കയും അവകാശപ്പെട്ടു.
Adjust Story Font
16