Quantcast

ഇന്തോനേഷ്യയില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു

മയ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏർപ്പെട്ടവരെ പാ​ർ​പ്പി​ച്ചി​രു​ന്ന ബ്ലോക്കിലാണ് അപകടം.

MediaOne Logo

Web Desk

  • Updated:

    2021-09-08 04:40:20.0

Published:

8 Sep 2021 4:28 AM GMT

ഇന്തോനേഷ്യയില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു
X

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ടാ​ൻ​ഗെ​റം​ഗി​ലെ ജ​യി​ലി​ൽ സി ​ബ്ലോ​ക്കി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ പാ​ർ​പ്പി​ച്ചി​രു​ന്ന ബ്ലോക്കിലാണ് അപകടം. ഇ​വി​ടെ 122 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. എ​ന്നാ​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ‌ എ​ത്ര പേ​രു​ണ്ടാ​യി​രു​ന്നുവെന്ന് ഔദ്യോഗിക വക്താവ് വെളിപ്പെടുത്തി‍യില്ല.

സംഭവത്തില്‍ 41 പേര്‍ മരിച്ചതായും എട്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും ജക്കാർത്ത പൊലീസ് മേധാവി ഫാദിൽ ഇമ്രാൻ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇവരെ ടാ​ൻ​ഗെ​റം​ഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 72 പേർക്ക് നേരിയ തോതില്‍ പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മരണനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

TAGS :

Next Story