ദക്ഷിണാഫ്രിക്കൻ പാർലമെന്റ് മന്ദിരത്തിൽ തീപ്പിടിത്തം
സംഭവത്തെ തുടർന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ പാർലമെന്റ് മന്ദിരത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിന്റെ മേൽകൂരയ്ക്കും ദേശീയ അസംബ്ലി കെട്ടിടത്തിനുമാണ് തീ്പ്പിടിച്ചത്. തീപ്പിടുത്തത്തിനൊപ്പം വലിയ പുകയും കണ്ടത് ആശങ്കയ്ക്കിടയാക്കി. എന്നാൽ തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി സുരക്ഷ ഉറപ്പു വരുത്തുകയായിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ലെന്നും കെട്ടിടത്തിന്റെ ഭിത്തികളിൽ വിള്ളലുണ്ടായിട്ടുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥൻ അറിയിച്ചു. കേപ് ടൗണിലെ പാർലമെന്റെ് ഭവനങ്ങൾ മൂന്നു വിഭാഗങ്ങളായാണ് നിലകൊള്ളുന്നത്.
1920 ലും 1980 ലുമായാണ് രണ്ട് ബ്ലോക്കുകളുടെ നിർ്മ്മാണം പൂർത്തീകരിച്ചത്. കേപ്ടൗണിലെ പ്രധാന കെട്ടിടങ്ങൾക്ക് തീപിടിക്കുന്നത് ഇതാദ്യമായൊന്നുമല്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ ആഫ്രിക്കൻ ആർക്കൈവുകളുടെ അതുല്യമായ ശേഖരം ഉൾക്കൊള്ളുന്ന കേപ്ടൗൺ സർവകലാശാലയിലെ ലൈബ്രറി കെട്ടിടത്തിനും തീപിടിച്ചിരുന്നു.
Adjust Story Font
16