Quantcast

ഫിറ്റ്‌നെസ് ഇൻഫ്‌ളുവൻസർ ജോ ലിൻഡ്നർ അന്തരിച്ചു; 30-ാം വയസിൽ ജീവനെടുത്തത് 'അനൂറിസം'

കാമുകി നിച്ചയാണ് ലിൻഡ്‌നറുടെ മരണവാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-03 09:21:05.0

Published:

3 July 2023 9:18 AM GMT

Joesthetics
X

ബാങ്കോക്ക്: പ്രശസ്ത സോഷ്യൽ മീഡിയ ഫിറ്റ്നസ് ഇൻഫ്‌ളുൻസറായ ജോ ലിൻഡ്നർ അന്തരിച്ചു. 30 വയസായിരുന്നു.'ജോസ്‌തെറ്റിക്‌സ്' എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇൻഫ്‌ളുവൻസറായിരുന്നു ജോ ലിൻഡ്‌നർ. കാമുകി നിച്ചയാണ് ലിൻഡ്‌നറുടെ മരണവാർത്ത ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. രക്തക്കുഴലിലുണ്ടാകുന്ന വീക്കമായ 'അനൂറിസം' എന്ന രോഗമാണ് ജോ ലിൻഡ്‌നറുടെ ജീവൻ എടുത്തതെന്നും നിച്ച സോഷ്യൽമീഡിയയിലൂടെ അറിയിച്ചു.

ജർമ്മൻകാരനായ ലിൻഡ്‌നർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്‌ലന്റിലാണ് താമസിച്ചിരുന്നത്. വ്യായാമത്തെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചുമെല്ലാം ലിൻഡ്‌നർ വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 8.5 ദശലക്ഷം ഫോളോവേഴ്‌സും യൂട്യൂബിൽഏകദേശം 940,000 ഫോളോവേഴ്‌സും ലിൻഡ്‌നർക്കുണ്ടായിരുന്നു. ഇദ്ദേഹത്തിന്‍റെ വീഡിയോക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുമുണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പ് തനിക്ക് കഴുത്ത് വേദനയുണ്ടെന്ന് ലിൻഡ്‌നർ പറഞ്ഞിരുന്നെന്നും എന്നാൽ അത് വളരെ വൈകിപ്പോയെന്നും കാമുകി നിച്ച ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് റിപ്ലിംഗ് മസിൽ ഡിസീസ് (ആർഎംഡി) ഉള്ളതായി കണ്ടെത്തിയെന്ന് ലിൻഡർ തന്നെ ആരാധകരെ അറിയിച്ചിരുന്നു. താൻ സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ടെന്ന് താരം വെളിപ്പെടുത്തിയിരുന്നു. പേശികളെ ബാധിക്കുന്ന അപൂർവ രോഗാവസ്ഥയാണ് റിപ്ലിങ് മസിൽ ഡിസീസ്. ജോ ലിൻഡ്‌നറുടെ മരണത്തിൽ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

TAGS :

Next Story