Quantcast

അഞ്ച് മൊസാദ് അനുകൂല ചാരന്മാർ ഇറാനിൽ പിടിയിൽ

ഇറാനിൽ അട്ടിമറി നടത്താൻ ഇസ്രായേൽ നിയോഗിച്ചവരാണ് ഇവരെന്ന് ഇന്റലിജൻസ് വിഭാഗം മേധാവി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    28 July 2022 9:27 AM GMT

അഞ്ച് മൊസാദ് അനുകൂല ചാരന്മാർ ഇറാനിൽ പിടിയിൽ
X

തെഹ്‌റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിനു വേണ്ടി പ്രവർത്തിച്ച അഞ്ചംഗ സംഘം ഇറാനിൽ പിടിയിൽ. ഇറാൻ വിമത നേതാവ് ഉൾപ്പെടുന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാനിൽ അട്ടിമറി നടത്താൻ ഇസ്രായേൽ നിയോഗിച്ചവരാണ് ഇവരെന്ന് ഇന്റലിജൻസ് വിഭാഗം ആരോപിച്ചു.

ഇസ്രായേൽ ഭരണകൂടവുമായി ബന്ധമുള്ള ഇറാൻ വിഘടനവാദി സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരമെന്ന് 'ദി ജറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു. ഇറാനിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ മൊസാദിന്റെ സാമ്പത്തിക സഹായം ഇവർക്ക് ലഭിക്കുന്നുണ്ടെന്നും തന്ത്രപ്രധാന കേന്ദ്രങ്ങളിൽനിന്ന് വിവരം ശേഖരിക്കാൻ സംഘം ശ്രമിച്ചതായും ആരോപണമുണ്ട്. അറസ്റ്റിലായ ചാരന്മാർ ഇറാൻ ഭരണകൂടത്തിനെതിരായ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയവരാണെന്ന് ഫറജ ഇന്റലിജൻസ് സംഘം പറയുന്നു.

ഈയാഴ്ച ഇതു രണ്ടാം തവണയാണ് ഇറാനിൽ ചാരസംഘം അറസ്റ്റിലാകുന്നത്. ഞായറാഴ്ച മറ്റൊരു സംഘം പിടിയിലായതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറാനിലെ വിമതസംഘമായ പീപ്പിൾസ് മുജാഹിദീനുമായി ചേർന്നു പ്രവർത്തിച്ചവരാണിവർ. ഇറാനിൽ ഭീകരപ്രവർത്തനങ്ങളും അട്ടിമറികളും നടത്താൻ സംഘം പദ്ധതിയിട്ടതായും ഇറാൻ ആരോപിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതി തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചാരന്മാർ പിടിയിലാകുന്നതെന്നതും ശ്രദ്ധേയമാണ്.

Summary: Five Mossad-affiliated spies arrested in Iran

TAGS :

Next Story