Quantcast

തുർക്കിയിൽ പടർന്ന് പിടിച്ച് കാട്ടുതീ - ചിത്രങ്ങൾ

വിനോദസഞ്ചാരികളുടെ അവധിക്കാല കേന്ദ്രമായ അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്.

MediaOne Logo

Web Desk

  • Published:

    30 July 2021 1:13 PM GMT

തുർക്കിയിൽ പടർന്ന് പിടിച്ച് കാട്ടുതീ - ചിത്രങ്ങൾ
X

താപനില കുതിച്ചുയരുന്ന തുർക്കിയിൽ ശക്തമായ കാട്ടുതീ പടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി തെക്കൻ തുർക്കിയിൽ പടർന്ന് പിടിച്ച കാട്ടുതീയിൽ ഇതുവരെ നാല് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പതിനേഴ് മേഖലകളിലായി അറുപതോളം ഇടങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്തതായി തുർക്കിഷ് അധികൃതർ പറഞ്ഞു. റഷ്യയിൽ നിന്നും യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രമായ അന്‍റാലിയ , തീരദേശ റിസോർട്ട് പട്ടണമായ മാനവ്ഗട്ട് എന്നിവിടങ്ങളിലാണ് അതിശക്തമായ കാട്ടുതീയുയര്‍ന്നത്.

ബുധനാഴ്ച വൈകിട്ടോടെ അന്‍റാലിയയിലാണ് തീപിടുത്തം തുടങ്ങിയത്. വീടുകളെയും മറ്റും വിഴുങ്ങിയ തീ വ്യാഴാഴ്ചയോടെ സമീപ സ്ഥലങ്ങളായ മാനവ്ഗട്ടിലേക്ക് പടരുകയായിരുന്നു. മേഖലയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റ് രക്ഷാപ്രവർത്തനം ദുസ്സഹമാക്കുകയാണ്.


തീപിടുത്തം ആസൂത്രിതമാണോ എന്ന കാര്യം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. " ഇത് ഞങ്ങൾ അവഗണിക്കുകയില്ല. മാനവ്ഗട്ട് മുതൽ മർമാരിസ് വരെ വിവിധയിടങ്ങളിൽ ഒരേ സമയമാണ് തീപിടുത്തമുണ്ടായത്" - അദ്ദേഹം പറഞ്ഞു. തീപിടുത്തമുണ്ടായ മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിനായി 45 ഹെലികോപ്റ്ററുകൾ അയച്ചതായും ഉർദുഗാൻ പറഞ്ഞു.

ചിത്രങ്ങൾ :






















TAGS :

Next Story