Quantcast

ടിക്‌ടോക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്‌ളിക്‌സ് ആപ്പുകൾ ഗവൺമെൻറ് ജീവനക്കാരുടെ ഫോണിൽ നിരോധിച്ച് ഫ്രാൻസ്

കാനഡ, ഇന്ത്യ, പാകിസ്ഥാൻ, തായ്വാൻ, ജോർദാൻ എന്നീ ഗവൺമെൻറുകളും ടിക്‌ടോക് നിരോധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-25 17:34:26.0

Published:

25 March 2023 3:45 PM GMT

France bans TikTok, Twitter, Instagram, Netflix apps from government employees phones
X

TikTok

ടിക്‌ടോക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്‌ളിക്‌സ്, കാൻഡിക്രഷ് പോലുള്ള ഗെയിമിങ് ആപ്പുകൾ, ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയ ഫ്രാൻസിൽ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനം. വേണ്ടത്ര സുരക്ഷയില്ലെന്ന് കാണിച്ച് ഗവൺമെൻറ് ജീവനക്കാരുടെ ഫോണിൽ ഈ ആപ്പുകൾ ഉപയോഗിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഫ്രാൻസ് പുറപ്പെടുവിച്ചത്. ചൈനീസ് ബന്ധമുള്ള, പ്രമുഖ വീഡിയോ ആപ്പായ ടിക്‌ടോകിനെതിരെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നേരത്തെ നടപടിയെടുത്തിരുന്നു. ടിക്‌ടോകിന് പുറമേ ഗവൺമെൻറ് ജീവനക്കാർ, ജനപ്രതിനിധികൾ, പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ എന്നിവരടക്കം ഉപയോഗിക്കുന്ന ആപ്പുകൾക്കും നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്.

'നമ്മുടെ ഭരണസംവിധാനത്തിന്റെയും ഉദ്യോഗസ്ഥരുടെയും സൈബർ സുരക്ഷ ഉറപ്പാക്കാൻ വിനോദ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ടിക്‌ടോക് പോലെയുള്ള ആപ്പുകൾ ഔദ്യോഗിക ഫോണുകളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്' പബ്ലിക് സെക്ടർ ട്രാൻസ്‌ഫോർമേഷൻ ആൻഡ് സിവിൽ സർവീസ് മന്ത്രി സ്റ്റാൻസ്‌ലാസ് ഗുറേയ്‌നി പറഞ്ഞു. നിരവധി യൂറോപ്യൻ രാജ്യങ്ങളടക്കം പല രാഷ്ട്രങ്ങളും ടിക്‌ടോക് തങ്ങളുടെ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ് ഹൗസ്, യുകെ പാർലമെന്റ്, ഡച്ച്, ബെൽജിയൻ ഭരണകൂടങ്ങൾ, ന്യൂസിലാൻഡ് പാർലമെന്റ്, കാനഡ, ഇന്ത്യ, പാകിസ്ഥാൻ, തായ്വാൻ, ജോർദാൻ എന്നീ ഗവൺമെന്റുകൾ എന്നിവയുൾപ്പെടെ ഒരു കൂട്ടം ഗവൺമെൻറുകളും സ്ഥാപനങ്ങളും ടിക്‌ടോക് നിരോധിച്ചിരുന്നു.

France bans TikTok, Twitter, Instagram, Netflix apps from government employees' phones

TAGS :
Next Story