യെമന്‍ തീരത്തെ ഭീതിയൊഴിയുന്നു; ദ്രവിച്ച കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ മാറ്റിത്തുടങ്ങി
ആഗോള തലത്തില്‍ തന്നെ വന്‍ ഭീഷണിയായിരുന്നു യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രിലായിരുന്ന എഫ്എസ്ഒ സേഫര്‍.

യെമന്‍ തീരത്തെ അപകടാവസ്ഥയിലുള്ള കപ്പലില്‍ നിന്നും ക്രൂഡ് ഓയില്‍ നീക്കം ചെയ്തു തുടങ്ങി. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളുടെ സഹായത്തോടെ യു.എൻ ആണ് ക്രൂഡ് ഓയില്‍ നീക്കം ചെയ്യുന്നത്. ആഗോള തലത്തില്‍ തന്നെ വന്‍ ഭീഷണിയായിരുന്നു യെമന്‍ സര്‍ക്കാരിന്റെ നിയന്ത്രിലായിരുന്ന എഫ്എസ്ഒ സേഫര്‍. 1.13 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലാണ് ഈ കപ്പലില്‍ ഉണ്ടായിരുന്നത്.
യെമനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം 47 വര്‍ഷം പഴക്കമുള്ള കപ്പലിന്റെ അറ്റകുറ്റപണികള്‍ നടന്നില്ല. ഇതോടെ കപ്പല്‍ ദ്രവിക്കാന്‍ തുടങ്ങി. ഇത്രയും ക്രൂഡ് ഓയില്‍ സമുദ്രത്തില്‍ കലരുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് യുഎന്നിന്റെ നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ കൈകോര്‍ത്തത്.
ഖത്തര്‍ 2 മില്യണ്‍ ഡോളര്‍ ഉദ്യമത്തിലേക്ക് സഹായം നല്‍കിയിരുന്നു. വിവിധ ലോകരാജ്യങ്ങള്‍ ക്രൌഡ് ഫണ്ടിങ്ങിന്റെ ഭാഗമായി. 121 മില്യണ്‍ ഡോളറാണ് ഇങ്ങനെ സമാഹരിച്ചത്. മറ്റൊരു ടാങ്കറിലേക്ക് ക്രൂഡ് ഓയില്‍ മാറ്റിയാണ് ആഗോളതലത്തില്‍ തന്നെ വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമായിരുന്ന പ്രതിസന്ധി പരിഹരിക്കുന്നത്.
Adjust Story Font
16