സിയാറലിയോണിൽ ഇന്ധനടാങ്കറിന് തീപിടിച്ചു; 91 പേർ മരിച്ചു
വാഹനപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു
സിയാറലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ഇന്ധനടാങ്കറിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 80 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. അപകടം നടന്ന തെരുവിലുണ്ടായിരുന്നവരും കാറിൽ യാത്ര ചെയ്തവരും കൊല്ലപ്പെട്ടവരിലുണ്ട്. 91 മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയതതായി ഒരു റെഡ് ക്രോസ് വളണ്ടിയാർ മാധ്യമങ്ങളെ അറിയിച്ചു.
വാഹനപകടത്തെ തുടർന്ന് ഒരു വാഹനത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു. ടാങ്കർ കത്തിയതിനെ തുടർന്ന് തീ പടരുകയും നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു.
JUST IN |√ #UPDATE: Fuel tanker blast in Sierra Leone capital kills at least 91 #Sierra_Leone #Sierra pic.twitter.com/neDg0IjhoB
— JUST IN | World (@justinbroadcast) November 6, 2021
Fuel tanker blast in Sierra Leone capital kills at least 91 https://t.co/kZdvdcZuQT pic.twitter.com/4GExxSbJpP
— Reuters World (@ReutersWorld) November 6, 2021
Next Story
Adjust Story Font
16