Quantcast

ജി 7 ഉച്ചകോടി; രണ്ടാം ദിനത്തിൽ ചർച്ചയായത് കുടിയേറ്റവും ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളും

പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    15 Jun 2024 1:16 AM GMT

g7 meeting
X

പാരിസ്: ജി 7 ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ചർച്ചയായത് കുടിയേറ്റവും ഇന്തോ പസഫിക് മേഖലയിലെ വിഷയങ്ങളും. റഷ്യ യുദ്ധം തുടരുന്ന യുക്രൈനെ സഹായിക്കാനുള്ള തീരുമാനവും ഉച്ചകോടിയിലുണ്ടായി. അതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രത്തലവൻമാരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രാധാന മന്ത്രി ജസ്റ്റിൽ ട്രൂഡോയുമായി ജി 7 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തിയത് .ഖലിസ്ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം നിലനിൽക്കുന്നത്. നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണമാണ് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്രബന്ധം വഷളാകിയത്. കൂടിക്കാഴ്ച ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ട്രൂഡോയെ കൂടാതെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായും. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയായും കണ്ട മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജനങ്ങളെ സേവിക്കാനുള്ള മാർപാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്നും മോദി പറഞ്ഞു.

അതേസമയം റഷ്യ ആക്രമണം തുടരുന്ന യുക്രൈന് 5000 കോടി ഡോളറിന്‍റെ വായ്പ അനുവദിക്കാനുള്ള യുഎസ് നിർദേശം നേതാക്കൾ അംഗീകരിച്ചു . റഷ്യയുടെ മരവിപ്പിച്ച സ്വത്തുവകകൾ ഉപയോഗിച്ചാകും തുക കണ്ടെത്തുന്നത്.

TAGS :

Next Story