റഷ്യയിൽ നിന്നുള്ള സ്വർണം നിരോധിക്കും, കടുത്ത ഉപരോധ നടപടികൾ ഏർപ്പെടുത്തും: ജി7 ഉച്ചകോടിയിൽ ധാരണ
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിലൊന്നാണ് സ്വർണം
ടോക്യോ: റഷ്യയിൽ നിന്നുള്ള സ്വർണ ഇറക്കുമതി നിരോധിക്കാൻ ജി 7 ഉച്ചകോടിയിൽ ധാരണയായി. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിലൊന്നാണ് സ്വർണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും .കൂടാതെ, റഷ്യയ്ക്കെതിരെയുള്ള കൂടുതൽ കടുത്ത ഉപരോധ നടപടികളും നാളെ പ്രഖ്യാപിച്ചേക്കും.
സ്വർണം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെയും സഹായികളുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ അവികസിത, വികസ്വര രാജ്യങ്ങളിലേക്ക് കടന്നുകയറി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന ചൈനക്ക് തടയിടാനും ജി7ല്‍ തീരുമാനമായി.
'പാർട്നർഷിപ് ഫോർ ഗ്ലോബൽ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ്' എന്നാണ് പദ്ധതിയുടെ പേര്. 2027 ന്റെ അവസാനത്തോടെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയാണ് 600 ബില്യൻ യുഎസ് ഡോളറിന്റെ പദ്ധതികൾ നടപ്പിലാക്കുകയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. യുക്രൈനിൽ അധിനിവേശം തുടരുന്ന റഷ്യയെ സമ്മർദത്തിലാക്കാനും ജി7 ഉച്ചകോടിയിൽ ആലോചനകൾ തുടരുകയാണ്.
ജർമ്മനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ഡ്രാഗി എന്നിവരാണ് പങ്കെടുക്കുന്നത്.
Summary-G7 ban on new Russian gold imports
Adjust Story Font
16