Quantcast

ഒറ്റച്ചെടിയില്‍ 1269 തക്കാളികള്‍; ഗിന്നസില്‍ ഇടം പിടിച്ച് ബ്രിട്ടീഷ് കര്‍ഷകന്‍

ഇംഗ്ലണ്ടിലെ സ്റ്റാൻസ്റ്റെഡ് അബോട്ട്സ് സ്വദേശിയാണ് ഡഗ്ലസ് സ്മിത്ത്

MediaOne Logo

Web Desk

  • Published:

    13 April 2022 7:03 AM GMT

ഒറ്റച്ചെടിയില്‍ 1269 തക്കാളികള്‍; ഗിന്നസില്‍ ഇടം പിടിച്ച് ബ്രിട്ടീഷ് കര്‍ഷകന്‍
X

ഒരു തക്കാളിച്ചെടിയില്‍ കൂടി വന്നാല്‍ എത്ര ഫലങ്ങളുണ്ടാകും? കൂടി വന്നാല്‍ അഞ്ചോ, പത്തോ അല്ലേ.. എന്നാല്‍ ഒറ്റച്ചെടിയില്‍ തന്നെ 1269 തക്കാളികളുണ്ടായാലോ...ബ്രിട്ടീഷുകാരനായ ഡഗ്ലസ് സ്മിത്താണ് ഒരു ചെടിയില്‍ ഇത്രയധികം തക്കാളികള്‍ വിളയിച്ചെടുത്തത്. തക്കാളിയില്‍ ആയിരം മേനി വിളയിച്ച് ഗിന്നസ് ബുക്കില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് സ്മിത്ത്.

ഇംഗ്ലണ്ടിലെ സ്റ്റാൻസ്റ്റെഡ് അബോട്ട്സ് സ്വദേശിയാണ് ഡഗ്ലസ് സ്മിത്ത്. തക്കാളിയില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ് സ്മിത്ത്. 2021ല്‍ ഒരു ചെടിയില്‍ 839 തക്കാളി വിളയിച്ചെടുത്ത് ലോകറെക്കോഡ് നേടിയിരുന്നു. തന്‍റെ തന്നെ റെക്കോഡാണ് കുറഞ്ഞ കാലയളവ് കൊണ്ട് സ്മിത്ത് തിരുത്തിയത്. പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു ചെടിയിൽ 488 തക്കാളി അദ്ദേഹം വളർത്തിയെടുത്തിരുന്നു. ഇതും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

കൃഷിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് സ്മിത്ത്. ഐടി മാനേജരായ സ്മിത്ത് തന്‍റെ തോട്ടത്തെ കാര്‍ഷിക പരീക്ഷണങ്ങളുടെ ഒരിടമാക്കി മാറ്റുകയായിരുന്നു. ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂര്‍ അദ്ദേഹം തന്‍റെ തോട്ടത്തില്‍ ചെലവഴിക്കാറുണ്ട്. ആദ്യത്തെ ലോകറെക്കോഡ് നേടിയതിനു ശേഷം കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും മികച്ച വിളവെടുപ്പിനായി തന്‍റെ കൃഷിരീതിയിൽ ശാസ്ത്രീയ സമീപനം പ്രയോഗിക്കുകയും ചെയ്തു.



നേരത്തെ, തന്‍റെ വീട്ടുമുറ്റത്ത് 21 അടി നീളമുള്ള കൂറ്റൻ സൂര്യകാന്തി നട്ടുവളർത്തി സ്മിത്ത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സൂര്യകാന്തിക്ക് അദ്ദേഹത്തിന്‍റെ വീടിന്‍റെ അത്ര ഉയരമുണ്ടായിരുന്നു. ഈ വര്‍ഷം പയര്‍, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ നട്ടുവളര്‍ത്തി റെക്കോഡിടാനുള്ള ശ്രമത്തിലാണ് സ്മിത്ത്.

TAGS :

Next Story