Quantcast

ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ഗേ ദമ്പതികൾക്ക് 100 വർഷം തടവ്

ദമ്പതികൾ പതിവായി കുട്ടികളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    25 Dec 2024 5:03 AM GMT

ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്തു; ഗേ ദമ്പതികൾക്ക് 100 വർഷം തടവ്
X

ജോർജിയ: ദത്തുപുത്രന്മാരെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഗേ ദമ്പതികൾക്ക് നൂറ് വർഷം തടവ്. ജോർജിയയിലെ അറ്റ്ലാൻ്റയിലാണ് സംഭവം. വില്യം, സക്കറി സുലോക്ക് എന്ന സ്വവർഗ ദമ്പതികളെ 100 വർഷം തടവിന് ശിക്ഷിച്ചതായി വാൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥനാണ് 34 വയസുള്ള സക്കറി. സർക്കാർ ഉദ്യോഗസ്ഥനാണ് 36 കാരനായ വില്യം. പത്തും പന്ത്രണ്ടും വയസുള്ള സഹോദരന്മാരെയാണ് ഈ ഗേ ദമ്പതികൾ ദത്തെടുത്തിരുന്നത്. സന്തോഷകരമായ കുടുംബം എന്ന അടിക്കുറിപ്പുകളോടെ ദമ്പതികൾ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ പതിവായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാൽ വളരെ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കുട്ടികൾ കടന്നുപോയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ദമ്പതികൾ പതിവായി കുട്ടികളെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും, ഇതിന്റെ വീഡിയോ പകർത്തി പോൺ സൈറ്റുകളിൽ പങ്കുവെക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യം ദമ്പതികളുടെ അടുത്ത സുഹൃത്തുക്കളിൽ ചിലർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സ്നാപ്പ് ചാറ്റിലും ഇവർ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുണ്ട്.

"പ്രതികൾ യഥാർത്ഥത്തിൽ ഭയാനകമായ സാഹചര്യമാണ് അവരുടെ വീട്ടിൽ സൃഷ്ടിച്ചിരുന്നത്. എല്ലാറ്റിനും, എല്ലാവർക്കും മുകളിൽ അവരുടെ അങ്ങേയറ്റം നീചമായ ആഗ്രഹങ്ങളെ സ്ഥാപിക്കുകയായിരുന്നു,” ഡിസ്ട്രിക്റ്റ് അറ്റോർണി റാൻഡി മക്ഗിൻലി പറഞ്ഞു. ഇരയാക്കപ്പെട്ട കുട്ടികളുടെ ദൃഢനിശ്‌ചയം കൊണ്ടാണ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "കഴിഞ്ഞ രണ്ട് വർഷമായി രണ്ട് കുട്ടികളിലും ഞാൻ കണ്ട ദൃഢനിശ്ചയം ശരിക്കും പ്രചോദനം നൽകുന്നതായിരുന്നു,"

പ്രതികൾ പങ്കുവെച്ച പീഡോഫിലിക് പോണോഗ്രാഫി ദൃശ്യങ്ങൾ ഡൌൺലോഡ് ചെയ്ത ഒരാളിൽ നിന്നാണ് ഗേ ദമ്പതികൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതായി പോലീസ് മനസിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴി കുട്ടികളെ പീഡിപ്പിക്കാൻ പ്രതികൾ പലരെയും ക്ഷണിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story