Quantcast

ഗസ്സാ യുദ്ധം ഇസ്രായേലിന്‍റെ ജീവന്മരണ പോരാട്ടമാണ്- ബെഞ്ചമിൻ നെതന്യാഹു

ഹിസ്ബുല്ല യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    22 Oct 2023 3:01 PM GMT

Gaza War,  Israel, Life-and-Death Struggle, Benjamin Netanyahu, latest malayalam news, ഗാസ യുദ്ധം, ഇസ്രായേൽ, ജീവന്മരണ പോരാട്ടം, ബെഞ്ചമിൻ നെതന്യാഹു, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

ജെറുസലേം: ഗസ്സാ യുദ്ധം ഇസ്രായേലിന്‍റെ ജീവന്മരണ പോരാട്ടമാണെന്ന് സൈനികരോട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്ബുല്ല യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ തിരിച്ചടി കഠിനമായിരിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.



അതേ സമയം നെതിവോദിൽ ഹമാസ്​ റോക്കറ്റ്​ പതിച്ച്​ രണ്ട്​ ഇസ്രായേലികൾക്ക്​ പരിക്കേറ്റിട്ടുണ്ട്. ഗസ്സ അതിർത്തിയിൽ കിസ്സുഫിമിൽ ഫലസ്തീൻ പോരാളികൾ ഇസ്രായേലിന്‍റെ സൈനിക ടാങ്ക് തകർത്തു. നാല് സൈനികർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മരണപ്പെട്ടവരുടെ എണ്ണം 4741 കടന്നു.

ഹമാസ് നിർമിച്ച ഗസ്സയിലെ ടണലുകൾ കരയുദ്ധം സങ്കീർണമാക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. യുദ്ധം വ്യാപിച്ചാൽ മേഖലയിൽ സൈനികനടപടിക്ക് മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ബി.സി ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കരയുദ്ധം വൈകിപ്പിക്കാൻ അമേരിക്ക ഇസ്രായേലിന് നിർദേശം നൽകിയതായി സി.എൻ.എൻ. ബന്ദികളുടെ മോചന ചർച്ച മുൻനിർത്തിയാണ് നിർദേശം.

TAGS :

Next Story