Quantcast

ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകം: പൊലീസ് ഓഫീസര്‍ക്ക് 22.5 വര്‍ഷം തടവുശിക്ഷ

കഴിഞ്ഞ ഏപ്രിലിലാണു ഷോവിന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്

MediaOne Logo

ijas

  • Updated:

    2021-06-26 05:14:34.0

Published:

26 Jun 2021 2:29 AM GMT

ജോര്‍ജ് ഫ്ലോയ്ഡ് കൊലപാതകം: പൊലീസ് ഓഫീസര്‍ക്ക് 22.5 വര്‍ഷം തടവുശിക്ഷ
X

ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫീസര്‍ക്ക് 22.5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 2020 മെയില്‍ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ച് കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിലാണു പൊലീസ് ഓഫീസറായ ഡെറക് ഷോവിന് ശിക്ഷ വിധിച്ചത്. ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിന്‍റെ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് അമേരിക്ക സാക്ഷിയായത്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് സംഭവം കാരണമായിരുന്നു.

ശിക്ഷ വിധിക്ക് മുമ്പ് പൊലീസ് ഓഫീസറായിരുന്ന ഡെറക് മരിച്ച ജോര്‍ഡ് ഫ്ലോയ്ഡിന്‍റെ കുടുംബത്തോട് അനുശോചനം അറിയിച്ചു. ശേഷം ജഡ്ജി പീറ്റര്‍ കാഹില്‍ ശിക്ഷ വിധിക്കുകയായിരുന്നു. വിശ്വാസ, അധികാരത്തോടെയുള്ള പൊലീസ് ഉദ്യോഗത്തെ ദുരുപയോഗം ചെയ്തതിന്‍റെയും ജോർജ്ജ് ഫ്ലോയ്ഡിനോട് കാണിച്ച പ്രത്യേക ക്രൂരതയുടെയും അടിസ്ഥാനത്തിലാണ് 30 വര്‍ഷത്തെ ജയിൽ ശിക്ഷയെന്ന് ജഡ്ജി കാഹിൽ പ്രതിയോട് പറഞ്ഞു. ശിക്ഷ വിധിക്കും മുമ്പ് ഫ്ലോയ്ഡിന്‍റെ ഏഴ് വയസ്സുകാരിയായ മകളുടെ വീഡിയോ സന്ദേശം കോടതിയില്‍ കാണിച്ചു. പൊലീസ് ഓഫീസറായിരുന്ന ഡെറക് ഷോവിന്‍റെ മാതാവിനെയും കേട്ടതിന് ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ഏപ്രിലിലാണു ഷോവിന്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. മിനസോട്ട നിയമ പ്രകാരം 12.5 വര്‍ഷമാണ് സാധാരണ തടവുശിക്ഷ ലഭിക്കുക. ജോര്‍ഡ് ഫ്ലോയ്ഡിന്‍റെ സഹോദരന്‍ ടെറന്‍സ് ഫ്ലോയ്ഡ് പൊലീസ് ഓഫീസര്‍ ഡെറകിന് ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണമെന്ന് കോടതിയെ അറിയിച്ചത് കൂടി കണക്കിലെടുത്താണ് 30 വര്‍ഷത്തെ ശിക്ഷ വിധി. വിധിക്കെതിരെ 90 ദിവസത്തിനകം ഷോവിന് അപ്പീൽ നൽകാം.

TAGS :

Next Story