'യുഎന്നിൽ സ്വതന്ത്ര നിഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷം, ഇന്ത്യയുമായി ആശയം വിനിമയം തുടരും': റഷ്യ
ലോകകാര്യങ്ങളിൽ സ്വതന്ത്രവും സന്തുലിതവുമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് റഷ്യ
യു.എന്നിലെ ഇന്ത്യൻ നിലപാടിൽ സന്തോഷം പ്രകടിപ്പിച്ച് റഷ്യ. റഷ്യ-യുക്രൈൻ വിഷയത്തിൽ സ്വതന്ത്രവും നിക്ഷ്പക്ഷവുമായ നിലപാട് സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുമായുള്ള ആശയം വിനിമയം തുടരുമെന്നും റഷ്യ വ്യക്തമാക്കി.
ഉത്തരവാദിത്തമുള്ള ആഗോള ശക്തിയെന്ന നിലയിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ലോകകാര്യങ്ങളിൽ സ്വതന്ത്രവും സന്തുലിതവുമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ പറഞ്ഞു.
പ്രതിരോധ മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ-റഷ്യൻ ബന്ധത്തെ യുക്രൈൻ പ്രതിസന്ധി ബാധിക്കില്ലെന്നും അടുത്ത മാസം ഗുജറാത്തിൽ നടക്കുന്ന ഡിഫ് എക്സ്പോയിൽ വലിയൊരു റഷ്യൻ പങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയ്ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം റഷ്യൻ സമ്പദ്വ്യവസ്ഥയെയും ബാങ്കിംഗ് സംവിധാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16