Quantcast

''ആഫ്രിക്കക്കാരോ പശ്ചിമേഷ്യക്കാരോ അല്ല; നീലക്കണ്ണുള്ള, സ്വർണത്തലമുടിയുള്ള യൂറോപ്യർ'; യുക്രൈൻ യുദ്ധറിപ്പോർട്ടിങ്ങില്‍ നിറയുന്ന 'വംശീയ മുന്‍വിധികള്‍'

എൻ.ബി.സി ലേഖകന്റെ വാക്കുകൾ: വ്യക്തമായി പറഞ്ഞാൽ, ഇവർ സിറിയയിൽനിന്നുള്ള അഭയാർത്ഥികളല്ല, ഉക്രെയ്‌നിൽനിന്നുള്ള അഭയാർത്ഥികളാണ്... അവർ ക്രിസ്ത്യാനികളാണ്, അവർ വെളുത്തവരാണ്. അവർ നമ്മളോട് വളരെ സാമ്യമുള്ളവരാണ്..''

MediaOne Logo

Web Desk

  • Updated:

    2022-03-01 20:45:00.0

Published:

1 March 2022 4:48 PM GMT

ആഫ്രിക്കക്കാരോ പശ്ചിമേഷ്യക്കാരോ അല്ല; നീലക്കണ്ണുള്ള, സ്വർണത്തലമുടിയുള്ള യൂറോപ്യർ; യുക്രൈൻ യുദ്ധറിപ്പോർട്ടിങ്ങില്‍ നിറയുന്ന വംശീയ മുന്‍വിധികള്‍
X

യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നടപടിയിൽ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലും വിദേശമാധ്യമങ്ങളുടെ യുദ്ധ റിപ്പോർട്ടിങ്ങിനെതിരെയും വലിയ തോതിൽ വിമർശനമുയരുകയാണ്. യുക്രൈനിലെ യുദ്ധവാർത്തകളുടെ തത്സമയ റിപ്പോർട്ട് മുതൽ വാർത്താ വിശകലനങ്ങൡ വരെ വംശീയ മുൻവിധികൾ നിറഞ്ഞുനിൽക്കുന്നതാണ് ചർച്ചയാകുന്നത്. ബി.ബി.സിയുടെയും സി.ബി.എസ് ന്യൂസിന്റെയും എൻ.ബി.സിയുടെയും മുതൽ അൽജസീറയുടെ റിപ്പോർട്ടിൽ വരെ അത്തരം മനോഭാവം നിറഞ്ഞുനിൽക്കുന്നുണ്ട്.

'അഫ്ഗാനും ഇറാഖുമായിരുന്നില്ല യുക്രൈൻ'

ബി.ബി.സിയിലെ മാധ്യമപ്രവർത്തകനുമായുള്ള അഭിമുഖത്തിൽ യുക്രൈനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ ഡെവിഡ് സാക്‌വാറെലിജ് യൂറോപ്യൻ ജനതയുടെ തൊലിനിറവും ശാരീരിക സവിശേഷതകളും എടുത്തുപറഞ്ഞാണ് യുദ്ധം ഏറെ വേദനാജനകമാണെന്നു വിവരിക്കുന്നത്. അഭിമുഖത്തിൽ സാക്‌വാറെലിജിന്റെ വാക്കുകൾ ഇങ്ങനെയാണ്: ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായൊരു നിമിഷമാണ്. നീലക്കണ്ണുള്ള, സ്വർണത്തലമുടിയുള്ള യൂറോപ്യൻ ജനങ്ങൾ കൊല്ലപ്പെടുന്നതാണ് ഞാൻ കാണുന്നത്...''

കിയവിൽനിന്ന് നേരിട്ട് യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സി.ബി.എസ് ന്യൂസ് ലേഖകൻരെ പരാമർശമാണ് മറ്റൊന്ന്. യുക്രൈൻ ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും പോലെ പ്രശ്‌നബാധിത പ്രദേശമായിരുന്നില്ലെന്നും ആപേക്ഷികരമായി പരിഷ്‌കൃതമായൊരു യൂറോപ്യൻ നഗരമായിരുന്നുവെന്നുമാണ് ലേഖകൻ വിശദീകരിക്കുന്നത്.

അൽജസീറയും എൻ.ബി.സിയും

താരതമ്യേനെ രാഷ്ട്രീയബോധ്യത്തോടെ വാർത്തകൾ കൈകാര്യം ചെയ്യുന്നതായി കരുതപ്പെടുന്ന അൽജസീറയുടെ റിപ്പോർട്ടർക്കും

യുദ്ധഭീതിയിൽനിന്ന് രക്ഷതേടി യുക്രൈൻ ജനത ട്രെയിനുകളിലേക്ക് ഓടിക്കയറുന്ന അശാന്തമായ വാർത്തകൾ റിപ്പോർട്ട് ചെയ്യവെ അൽജസീറ അതതാരകൻ പീറ്റർ ഡോബിയുടെ പശ്ചാത്തല വിവരണം ഇങ്ങനെയായിരുന്നു: ''അവരുടെ വസ്ത്രധാരണ രീതിയാണ് അവരിൽ തന്നെ നമ്മുടെ കണ്ണ് ഉറപ്പിക്കുന്നത്. സമ്പന്നരും മധ്യവർഗക്കാരുമാണവർ. പശ്ചിമേഷ്യയിൽനിന്നോ ഉത്തര ആഫ്രിക്കയിൽനിന്നോ രക്ഷപ്പെടാൻ ശ്രമിക്കുന്ന അഭയാർത്ഥികളല്ല അവർ. അവർ ഏത് യൂറോപ്യൻ കുടുംബത്തെയും പ്പോലെയാണ്. നിങ്ങളുടെ അടുത്ത വീട്ടിൽ താമസിക്കുന്നവർ...''

ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ ഐ.ടി.വിയിലെ റിപ്പോർട്ടറും ഞെട്ടലോടെയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ലേഖികയുടെ ഞെട്ടൽ ഇങ്ങനെയാണ്: ''ഇതൊരു വികസ്വര, മൂന്നാം ലോക രാജ്യമല്ല. ഇത് യൂറോപ്പാണ്...!''

ദ ഡെയ്‌ലി ടെലഗ്രാഫിലെ ലേഖനത്തിൽ ബ്രിട്ടീഷ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡാനിയൽ ഹന്നാൻ വിശദീകരിക്കുന്നു: ''അവർക്ക് നമ്മുടെ അതേ ഛായയാണ്. അവർക്കും ഇൻസ്റ്റഗ്രാം, നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടുകളുണ്ട്. അതൊരു ദരിദ്ര, ഉൾരാജ്യങ്ങളിൽ എവിടെയുമല്ല സംഭവിക്കുന്നത്...''

എൻ.ബി.സി ലേഖകന്റെ വാക്കുകൾ: വ്യക്തമായി പറഞ്ഞാൽ, ഇവർ സിറിയയിൽനിന്നുള്ള അഭയാർത്ഥികളല്ല, ഉക്രെയ്‌നിൽനിന്നുള്ള അഭയാർത്ഥികളാണ്... അവർ ക്രിസ്ത്യാനികളാണ്, അവർ വെളുത്തവരാണ്. അവർ നമ്മളോട് വളരെ സാമ്യമുള്ളവരാണ്..''

വിമർശനവുമായി മാധ്യമസംഘടന

വിദേശമാധ്യമങ്ങളുടെ വംശീയ മുൻവിധിയോടെയുള്ള റിപ്പോർട്ടിങ്ങിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനമുയരുന്നുണ്ട്. അറബ്-പശ്ചിമേഷ്യൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ദ അറബ് ആൻഡ് മിഡിലീസ്റ്റ് ജേണലിസ്റ്റ് അസോസിയേഷൻ(എമേജ) ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പത്രക്കുറിപ്പ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. യുക്രൈനിലെ യുദ്ധം റിപ്പോർട്ട് ചെയ്യുമ്പോൾ രഹസ്യമായും പരസ്യമായുമുള്ള പക്ഷപാതിത്വം വരുന്നത് സൂക്ഷിക്കണമെന്ന് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

TAGS :

Next Story