Quantcast

റഫ കൂട്ടക്കുരുതിക്കെതിരെ ആഗോള പ്രതിഷേധം; ദുരന്തപൂർണമായ അബദ്ധമെന്ന് നെതന്യാഹു, യഥാർഥ ഉത്തരവാദി ബൈഡനെന്ന്​ ഹമാസ്

ഇസ്രായേല്‍ നടപടി നടുക്കമുണ്ടാക്കുന്നതെന്ന് അമേരിക്കയും കാനഡയും

MediaOne Logo

Web Desk

  • Published:

    28 May 2024 1:09 AM GMT

rafah tent campairstrike,Israeli attack on Rafah tent camp,strike in Rafah on Sunday,റഫയിലെ കൂട്ടക്കുരുതി,ഇസ്രായേല്‍ വംശഹത്യ,ഇസ്രായേല്‍ കൂട്ടക്കുരുതി
X

ദുബൈ: റഫയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയുടെ ഞെട്ടൽ വിട്ടുമാറാതെ ലോകം. കുരുതിക്കെതിരെ സഖ്യരാജ്യങ്ങൾ കൂടി രംഗത്തുവന്നതോടെ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെട്ടു. ദുരന്തപൂർണമായ അബദ്ധമാണ്​ അംഭവിച്ചതെന്നും ഇതേക്കുറിച്ച്​ അന്വേഷണം നടക്കുന്നതായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു . ആസൂത്രിത വംശഹത്യയുടെ തുടർച്ച മാത്രമാണിതെന്നും അമേരിക്കൻ പ്രസിഡൻറ്​ ബൈഡനാണ്​ കുരുതിയുടെ ഉത്തരവാദിയെന്നും ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പ്രതികരിച്ചു. സുരക്ഷിത സ്​ഥലത്തെ ക്യാമ്പിനു നേരെ പോലും ആക്രമണം നടത്തുന്ന ഇസ്രായേലിനെ നിയന്ത്രിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​ ഇസ്​ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും അറബ്​ ലീഗും മുന്നറിയിപ്പ്​ നൽകി.

റഫയിൽ ആക്രമണം പാടില്ലെന്ന അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നത്. ആക്രമണം നടന്ന ടെന്റുകൾക്ക് സമീപം യു.എൻ കാമ്പ് പ്രവർത്തിക്കുന്നുണ്ട്. യു.എൻ ക്യാമ്പുകൾക്ക് സമീപം ആക്രമണം അരുതെന്ന നിയമവും ഇസ്രായേൽ ലംഘിച്ചു. രൂക്ഷമായ ആക്രമണത്തിൽ നിന്ന്​ രക്ഷതേടി സുരക്ഷിത സഥലത്ത്​ ടെൻറുകളിൽ കഴിഞ്ഞവരെ പോലും കൊന്നൊടുക്കുന്ന ക്രൂരതയാണ്​ ഇസ്രായേൽ തുടരുന്നതെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ പറഞ്ഞു. വലിയ നടുക്കം സൃഷ്​ടിക്കുന്ന ചിത്രങ്ങളാണ്​ റഫയിൽ നിന്നു പുറത്തുവരുന്നതെന്ന്​ വൈറ്റ്​ ഹൗസ് പ്രതികരിച്ചു​. അന്വേഷണം ഉടൻ പൂർത്തീകരിച്ച്​ കുറ്റക്കാരെ ശിക്ഷിക്കണമെന്ന്​ ജർമൻ വിദേശകാര്യ മ​ന്ത്രാലയം ആവശ്യപ്പെട്ടു. യൂറോപ്യൻ യൂനിയനും കൂട്ടക്കുരുതിയെ അപലപിച്ചു. സ്​പെയിൻ, സ്​പെയിൻ, നോർവെ, അയർലാൻറ്​ എന്നീ യൂറോപ്യൻ രാജ്യങ്ങൾ ഫലസ്​തീൻ രാഷ്​ട്രത്തെ അംഗീകരിക്കുന്ന പ്രഖ്യാപനം ഇന്ന്​ നടത്തും. മറ്റ്​ യൂറോപ്യൻ രാജ്യങ്ങളും ഈ ദിശയിലുള്ള നടപടി ത്വരിതമാക്കണമെന്ന്​ സ്​പെയിൻ ആവശ്യപ്പെട്ടു.

ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വിലങ്ങുതടിയാകുമെന്ന് ഖത്തറി​െൻറ മുന്നറിയിപ്പ്​. ലബനാനിൽ ഹിസ്​ബുല്ല ഇസ്രായേൽ സൈനിക കേന്ദ്രങ്ങ​ൾക്ക്​ നേരെ ഇന്നലെയും നിരവധി മിസൈലുകൾ അയച്ചു. ചെങ്കടലിൽ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും കപ്പലുകൾക്ക്​ നേരെ ആ​ക്രമണം നടത്തിയെന്ന്​ ഹൂത്തികൾ. കപ്പലിനു​ നേരെ ഹൂതികൾ തൊടുത്തുവിട്ട ഒരു ഡ്രോൺ തകർത്തതായി യു.എസ്​ സെൻട്രൽ കമാൻറ്​.

TAGS :

Next Story