Quantcast

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ബ്രിട്ടണ്‍; തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിന് ഇസ്രായേലിനോട്​ വിശദീകരണം തേടി യു.എസ്

7 സൈനികരെ ഇന്നലെ ഹമാസ്​ വധിച്ചതായും നിരവധി പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-12-12 01:56:35.0

Published:

12 Dec 2023 12:48 AM GMT

gaza ceasefire
X

തെല്‍ അവിവ്: ഗസ്സയിൽ ഇസ്രായേലി​ന്‍റെ ക്രൂരമായ ആക്രമണം തുടരുന്നതിനിടെ, അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ ബ്രിട്ടൻ ഉൾപ്പെടെ വൻശക്തി രാജ്യങ്ങൾ രംഗത്ത്. യുദ്ധത്തിൽ വൈറ്റ്​ ഫോസ്പറസ്​ ഉപയോഗിച്ചതിനും തടവുകാരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു പ്രദർശിപ്പിച്ചതിനും ഇസ്രായേലിനോട്​ വിശദീകരണം തേടിയതായി അമേരിക്ക. 7 സൈനികരെ ഇന്നലെ ഹമാസ്​ വധിച്ചതായും നിരവധി പേർക്ക്​ പരിക്കേറ്റതായും ഇസ്രായേൽഅറിയിച്ചു. യു.എൻ പൊതുസഭ ഇന്ന്​ വിഷയം ചർച്ച ചെയ്യും. യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്​ ജെയ്ക്​ സള്ളിവൻ നാളെ ഇസ്രായേലിലെത്തും.

ഗസ്സയിൽ ഇസ്രായേലി​ന്‍റെ കൊടും ക്രൂരതകൾ തുടരുകയാണ്​.. സിവിലിയൻ മരണം പതിനെണ്ണായിരവും പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടക്കുകയും ചെയ്​തിട്ടും കുലുക്കമില്ലാതെ ഗസ്സയിലുടനീളം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്​ ഇസ്രായേൽ. ഖാൻ യൂനുസ്​, ജബാലിയ, ശുജാഇയ ഉൾപ്പെടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ ഏറ്റുമുട്ടൽ തുടരുകയാണ്​. ഇന്നലെയും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. ഓഫീസർമാർ ഉൾപ്പെടെ 7 സൈനികരെ ഹമാസ്​ വധിച്ചതായി ഇസ്രായേൽ ​സേന. ഇന്നലെ മാത്രം പരിക്കേറ്റ 27 സൈനികരെ എത്തിച്ചതായി ഇസ്രായേലിലെ സൊറാക്ക ആശുപത്രി അധികൃതർ. ഇവരിൽ 5 പേരുടെ നില ഗുരുതരമാണ്. രഹസ്യാന്വേഷണ നീക്കത്തിലൂടെ ഹമാസ്​ നേതാക്കളിലേക്ക്​ എത്തിച്ചേരുമെന്ന്​ ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഗസ്സയിൽ തുടരുന്ന കൊടും ക്രൂരത​ക്കെതിരെ ലോകവ്യാപക സമ്മർദം ശക്​തമായതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ബ്രിട്ടനും ജർമനിയും​ നിലപാട്​ കൂടുതൽ കടുപ്പിച്ചു. ഗസ്സയിൽ തുടരുന്ന ബോംബിങ്​ പൂർണമായും അസ്വീകാര്യമാണെന്നും ഗുരുതര മാനുഷിക ദുരന്തത്തിനാണ്​ ലോകം സാക്ഷിയാകുന്നതെന്നും ബ്രിട്ടീഷ്​ ഉപപ്രധാനമന്ത്രി. സ്​ഥിതഗതികൾ കൈവിട്ടു പോകാതിരിക്കാൻ അടിയന്തര നടപടി വേണമെന്ന്​ ജർമാൻ ചാൻസ്​ലർ. ​തങ്ങളുടെ ചെലവിൽ ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ പുറന്തള്ളാൻ നോക്കേണ്ടതില്ലെന്നാണ്​ ജോർദാന്‍റെ നിലപാട്.

ലബനാനിലും ഗസ്സയുടെ ചില ഭാഗങ്ങളിലും ഇസ്രായൽ വൈറ്റ്​ ഫോസ്​പറസ്​ ഉപയോഗിച്ചതു സംബന്​ധിച്ച്​ അന്വേഷിക്കുമെന്ന്​ വ്യക്​തമാക്കിയ പെൻറഗൺ, ​ യുദ്ധേവേളയിൽ തങ്ങൾ ഇത്​ ഇസ്രായേലിന്​ കൈമാറിയിട്ടില്ലെന്നും അറിയിച്ചു. ഫലസ്​തീൻ തടവുകാരെ അടിവസ്​ത്രം ധരിപ്പിച്ച്​ ഫോ​ട്ടോ പ്രസിദ്ധീകരിച്ചതിന്​ ഇസ്രായേലിനോട്​ വിശദീകരണം ചോദിച്ചതായും അമേരിക്ക അറിയിച്ചു.

യു.എൻ പൊതുസഭ ഇന്ന്​ ഗസ്സ വിഷയം ചർച്ച ചെയ്യും. എന്നാൽ വെടിനിർത്തൽ സംബന്​ധിച്ച്​ നിർണായക തീരുമാനത്തിന്​ സാധ്യത കുറവാ​ണ്​. മധ്യസ്​ഥ രാജ്യമായ ഖത്തറി​ന്‍റെ ബന്ദികളുടെ കൈമാറ്റം സംബന്​ധിച്ച പുതിയ നിർദേശം കേൾക്കാൻ ഇസ്രായേൽ സന്നദ്ധത അറിയിച്ചതായി ഇസ്രായേലി ചാനൽ 12 . വെസ്​റ്റ്​ ബാങ്കി​ന്‍റെ വിവിധ ഭാഗങ്ങളിൽ ഫലസ്​തീൻ വംശജർക്കെതിരെ കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം തുടർന്നു.

TAGS :

Next Story