പുതിയ ആഗോള നികുതി നിയമം അംഗീകരിച്ച് ജി-20 രാജ്യങ്ങൾ
ആഗോള നികുതി ഏകീകരണം യോഗത്തിൽ പാസായി.
പുതിയ ആഗോള നികുതി നിയമം ജി-20 രാജ്യങ്ങൾ അംഗീകരിച്ചു. അടുത്ത വർഷം അവസാനത്തോടെ അഞ്ച് ദശലക്ഷം വാക്സിനുകൾ ഇന്ത്യ ഉത്പാദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അറിയിച്ചു. ജി-20 ഉച്ചകോടി ഇന്ന് സമാപിക്കും.
രണ്ട് വർഷത്തിന് ശേഷം ജി-20 രാജ്യ നേതാക്കൾ നേരിട്ട് പങ്കെടുക്കുന്ന ഉച്ചകോടിയാണ് ഇറ്റലിയിൽ നടക്കുന്നത്. ആഗോള നികുതി ഏകീകരണം യോഗത്തിൽ പാസായി. വൻകിട കമ്പനികൾ കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് ലാഭം മാറ്റുന്നത് തടയാൻ രൂപകൽപ്പന ചെയ്ത പുതിയ ആഗോള മിനിമം നികുതി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് മുന്നോട്ട് വച്ചത്.
കോവിഡിനെ നേരിടുന്നതിൽ ഇന്ത്യ വഹിച്ച പങ്കിനെ കുറിച്ചാണ് ഉച്ചകോടിയിൽ നരേന്ദ്ര മോദി സംസാരിച്ചത്. 150 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയച്ചെന്നു മോദി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, പുതിയ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർ നേരിട്ട് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കുന്നില്ല.
Adjust Story Font
16