വ്യാജ റിവ്യുകൾ വേണ്ട; പേജുകളെ പിടിക്കാനിറങ്ങി ഗൂഗിൾ
നയങ്ങൾ ലംഘിക്കുന്ന ബിസിനസ് പേജുകളെ േബ്ലാക്ക് ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചു
ഡൽഹി: വ്യാജ റിവ്യൂകൾ പോസ്റ്റ് ചെയ്യുന്ന ബിസിനസ് പേജുകൾക്കെതിരെ കനത്ത നടപടിയുമായി ഗൂഗിൾ മാപ്പ്. വ്യാജ റിവ്യൂകൾ കണ്ടെത്തി നീക്കം ചെയ്യുമെന്നും അവ പോസ്റ്റ് ചെയ്ത പേജുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഗൂഗിൾഅറിയിച്ചു.
ആപ്പിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ. നിലവിൽ ഗൂഗിളിന്റെ നയങ്ങൾ ലംഘിക്കുന്ന ബിസിനസ് പേജുകളെ േബ്ലാക്ക് ചെയ്യും. പേജിൽ നിന്ന് റിവ്യൂകൾ ഒഴിവാക്കുകയും ചെയ്യും. പുതിയ റിവ്യുകളും റേറ്റിംഗുകളും തടയുകയും ചെയ്യും. വ്യാജ റിവ്യൂകൾ കൊടുത്ത ബിസിനസ് പേജുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.
ഈ വർഷം ആദ്യം യുകെയിൽ ഇത് നടപ്പാക്കിയിരുന്നു. എന്നാൽ, ആഗോള തലത്തിൽ സെപ്റ്റംബർ പകുതിയോടെ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ച് റേറ്റിംഗുകളെയും റിവ്യുകളെയും കൈകാര്യം ചെയ്യുന്ന ബിസിനസ് പേജുകളെയും ഗൂഗിൾ നിയന്ത്രിക്കും
Adjust Story Font
16