ഗൂഗിളിന് ഇന്ന് 25-ാം പിറന്നാള്‍
1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്
ഗൂഗിളിന്‍റെ പുതിയ ഡൂഡില്‍
ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ 25-ാം പിറന്നാള്‍ നിറവില്‍. മുന്‍വര്‍ഷങ്ങളിലെപ്പോലെ വ്യത്യസ്തമായൊരു ഡൂഡില്‍ അവതരിപ്പിച്ചാണ് ഗൂഗിളിന്‍റെ പിറന്നാളാഘോഷം. നിര്‍ണായകമായ 25 വര്‍ഷങ്ങളെ രേഖപ്പെടുത്തുന്ന വിധത്തില്‍ 'ഗൂഗിളിനെ' 'G25gle' ആക്കി മാറ്റുന്ന GIF-യോടെയാണ് പുതിയ ഡൂഡില്‍. ലോഗോയില്‍ ക്ലിക്ക് ചെയ്താല്‍ വര്‍ണക്കടലാസുകള്‍ നിറഞ്ഞ മറ്റൊരു പേജിലേക്കാണ് കടക്കുക.
“ഇന്നത്തെ ഡൂഡിൽ ഗൂഗിളിന്‍റെ 25-ാം വർഷം ആഘോഷിക്കുന്നു. ഇവിടെ ഗൂഗിളിൽ ആയിരിക്കുമ്പോൾ, ഞങ്ങൾ ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ജന്മദിനം പ്രതിഫലിപ്പിക്കാനുള്ള സമയവുമാണ്. 25 വർഷം മുന്‍പുള്ള നമ്മുടെ ജനനത്തെക്കുറിച്ചറിയാന്‍ ഓര്‍മകളിലൂടെ നടക്കാം'' കമ്പനി ബ്ലോഗില്‍ കുറിച്ചു. “ഇന്നത്തെ ഡൂഡിൽ കാണുന്നത് പോലെ ഞങ്ങളുടെ ലോഗോ ഉൾപ്പെടെ 1998 മുതൽ വളരെയധികം മാറിയിട്ടുണ്ട് . എന്നാൽ ദൗത്യം അതേപടി തുടരുന്നു. ലോകത്തിന്‍റെ വിവരങ്ങൾ ശേഖരിക്കുക, അത് സാർവത്രികമായി ആക്സസ് ചെയ്യാവുന്നതും ഉപയോഗപ്രദവുമാക്കുക. കഴിഞ്ഞ 25 വര്‍ഷം ഞങ്ങളോടൊപ്പം നടന്നതിന് നന്ദി.''ബ്ലോഗില്‍ പറയുന്നു.
1998 സെപ്തംബര്‍ 27ന് സെര്‍ഗി ബ്രിനും ലാറി പേജും ചേര്‍ന്നാണ് ഗൂഗിള്‍ സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വിശാലമായ ഇന്‍റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. 2006 മുതലാണ് ഗൂഗിൾ സെപ്തംബർ 27 ജന്മദിനമായി ആഘോഷിച്ച് തുടങ്ങിയത്. അതിന് മുന്‍പ് സെപ്തംബർ 26 ആയിരുന്നു കമ്പനിയുടെ ജന്മദിനമായി കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈയാണ് ഗുഗിളിന്‍റെ സി.ഇ.ഒ.
Adjust Story Font
16