Quantcast

"എന്‍റെ വാഹനത്തിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു, ഇതാണോ ഇമ്രാന്‍ ഖാന്‍റെ പാകിസ്താന്‍?" ഇമ്രാന്‍റെ മുന്‍ഭാര്യ രേഹം ഖാന്‍

ഇമ്രാൻ ഖാന്‍റെ ഭരണത്തിന്​ കീഴിൽ പാകിസ്​താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന്​ രേഹം ഖാൻ

MediaOne Logo

Web Desk

  • Published:

    3 Jan 2022 8:05 AM

എന്‍റെ വാഹനത്തിനു നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തു, ഇതാണോ ഇമ്രാന്‍ ഖാന്‍റെ പാകിസ്താന്‍? ഇമ്രാന്‍റെ മുന്‍ഭാര്യ രേഹം ഖാന്‍
X

തന്‍റെ വാഹനത്തിന്​ നേരെ അജ്ഞാതർ വെടിയുതിർത്തെന്ന് പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ മുൻ ഭാര്യ രേഹം ഖാൻ. ഇമ്രാൻ ഖാന്‍റെ ഭരണത്തിന്​ കീഴിൽ പാകിസ്​താൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന്​ രേഹം ഖാൻ കുറ്റപ്പെടുത്തി.

ഇന്നലെ രാത്രിയിലാണ്​ സംഭവം. എന്താണ് സംഭവിച്ചതെന്ന് രേഹം ഖാന്‍ ട്വീറ്റ് ചെയ്തതിങ്ങനെ- "എന്‍റെ അനന്തരവന്‍റെ വിവാഹത്തിൽ പ​ങ്കെടുത്ത്​ മടങ്ങുമ്പോൾ എന്‍റെ കാറിനു​ നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർക്കുകയായിരുന്നു. എന്‍റെ പേഴ്​സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഞാനപ്പോള്‍ മറ്റൊരു വാഹനത്തിലായിരുന്നു. ഇതാണോ ഇമ്രാന്‍ ഖാന്‍റെ പുതിയ പാകിസ്താൻ? ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും രാജ്യത്തേക്ക്​ സ്വാഗതം". രേഹം ഖാൻ ട്വീറ്റ്​ ചെയ്തു. ആർക്കും പരിക്കേറ്റില്ലെങ്കിലും സംഭവം തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് രേഹം ഖാന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകയും അവതാരകയുമായ രേഹം ഖാനും ഇമ്രാന്‍ ഖാനും തമ്മിലുള്ള വിവാഹം 2014ലായിരുന്നു. ഒരു വര്‍ഷമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. വിവാഹമോചനത്തിനു ശേഷം ഇമ്രാന്‍ ഖാന്‍റെ കടുത്ത വിമര്‍ശകയാണ് രേഹം ഖാന്‍. 2019ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇമ്രാൻ ഖാൻ സൈന്യത്തിന്റെ കളിപ്പാവയാണെന്നും പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് അധികാരത്തിൽ വന്നതെന്നും രേഹം ഖാന്‍ വിമര്‍ശിക്കുകയുണ്ടായി.

TAGS :

Next Story