Quantcast

കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം; ഗ്രെറ്റ തുന്‍ബര്‍ഗ് ജര്‍മനിയില്‍ അറസ്റ്റില്‍

ലുസെറാത്ത് ഗ്രാമത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗാര്‍സ്വെയ്‍ലര്‍ ഖനി 2ന്‍റെ മുന്നിലാണ് ഗ്രെറ്റയും മറ്റു ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചത്

MediaOne Logo

Web Desk

  • Updated:

    18 Jan 2023 5:00 AM

Published:

18 Jan 2023 4:15 AM

Police officers detain climate activist Greta Thunberg
X

ഗ്രെറ്റ തുന്‍ബര്‍ഗിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നു

ബെര്‍ലിന്‍: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ജര്‍മനിയില്‍ അറസ്റ്റില്‍. ജര്‍മനിയില്‍ കല്‍ക്കരി ഖനി നിര്‍മിക്കാന്‍ ഗ്രാമത്തെ കുടിയൊഴിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ലുസെറാത്ത് ഗ്രാമത്തില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഗാര്‍സ്വെയ്‍ലര്‍ ഖനി 2ന്‍റെ മുന്നിലാണ് ഗ്രെറ്റയും മറ്റു ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചത്. ഇവരെ ഉടന്‍ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.

തുന്‍ബര്‍ഗിനെ തടവിലാക്കിയ ശേഷം ഒരു വലിയ പൊലീസ് ബസില്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടതായി റോയിട്ടേഴ്‌സ് ദൃക്‌സാക്ഷി പറഞ്ഞു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന പ്രതിഷേധം നയിക്കാൻ വെള്ളിയാഴ്ചയാണ് ഗ്രേറ്റ ജര്‍മനിയിൽ എത്തുന്നത്. ആറായിരത്തോളം പ്രതിഷേധകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഗ്രാമത്തിലെ കെട്ടിടങ്ങളിൽ തമ്പടിച്ചിരുന്ന ആക്റ്റിവിസ്റ്റുകളെ പോലീസ് നീക്കം ചെയ്തു. 'ലോകത്തിലെ ഏറ്റവും വലിയ മലിനീകരണ രാജ്യങ്ങളിലൊന്നാണ് ജർമ്മനി, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഗ്രേറ്റ് പറഞ്ഞു.

കസ്റ്റഡിയിലുള്ള സമരക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും തുടർനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ഊർജ പ്രതിസന്ധിയാണ് ജർമനി അഭിമുഖീകരിക്കുന്നത്. റഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അവിടെ നിന്ന് ലഭിച്ചിരുന്ന പ്രകൃതിവാതകവും എണ്ണയും കൽക്കരിയും മുടങ്ങി. പുതിയ ഊർജ സ്രോതസുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജർമനി.

TAGS :

Next Story