Quantcast

ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം

2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചൈനീസ് നഗരങ്ങളിലാണ് ഗവേഷണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    20 April 2024 6:03 AM GMT

Half of Chinas major cities are sinking, study finds
X

ബെയ്ജിങ്: ജല ചൂഷണവും നഗര പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ വര്‍ധിച്ചുവരുന്ന ഭാരവും കാരണം ചൈനയിലെ പ്രധാന നഗരങ്ങളില്‍ പകുതിയും മുങ്ങിപ്പോകുന്നതായി പഠനം. സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തലസ്ഥാനമായ ബെയ്ജിങും ടിയന്‍ജിനും ഉള്‍പ്പെടെയുളള നഗരങ്ങള്‍ മുങ്ങല്‍ ഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. 45 ശതമാനം ഭൂപ്രദേശങ്ങള്‍ പ്രതിവര്‍ഷം മൂന്ന് മില്ലി മീറ്ററില്‍ കൂടുതലും 16 ശതമാനം പ്രദേശം പ്രതിവര്‍ഷത്തില്‍ 10 മില്ലി മീറ്ററോളവും വെള്ളത്തിനടയിലാകുന്നുതായി പഠനം വെളിപ്പെടുത്തുന്നു.

2015 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ചൈനീസ് നഗരങ്ങളിലാണ് പഠനം നടത്തിയത്. ആകെ പരിശോധിച്ച 82 നഗരങ്ങളില്‍ ചിലതിന്റെ വിസ്തൃതി അതിവേഗം കുറയുന്നതായി കണ്ടെത്തി. ആറില്‍ ഒരു നഗരമെങ്കിലും പ്രതിവര്‍ഷം 10 മില്ലിമീറ്ററില്‍ കൂടുതലായി വെള്ളത്തിനടിയിലാകുന്നുണ്ട്. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ് കഴിഞ്ഞ നൂറ്റാണ്ടിനിടെ 3 മീറ്റര്‍ വരെയാണ് മുങ്ങിത്താഴുന്നത്. ബെയ്ജിങ്ങില്‍ സബ്വേകള്‍ക്കും ഹൈവേകള്‍ക്കും സമീപം പ്രതിവര്‍ഷം 45 മില്ലിമീറ്റര്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കണ്ടെത്തി.

ഭൂഗര്‍ഭജലം ഇല്ലാതാകല്‍, കെട്ടിടങ്ങളുടെ ഭാരം തുടങ്ങിയ നിരവധി കാരണങ്ങാലാണ് നഗരങ്ങള്‍ മുങ്ങുന്നതെന്ന് ഗവേഷകര്‍ വിശദീകരിച്ചു.വികസനത്തിന്റെ ഭഗമായി കെട്ടിടങ്ങള്‍ ഉയരുകയും പുതിയ റോഡുകള്‍ വരികയും ചെയ്യുന്നു. ഇതിനായി ഭൂഗര്‍ഭജലത്തിന്റെ ഉപയോഗവും വലിയരീതിയില്‍ വര്‍ധിച്ചു.ചൈനീസ് നഗരങ്ങളുടെ തകര്‍ച്ച പരിഹരിക്കുന്നതിനുള്ള പ്രധാനമാര്‍ഗം ഭൂഗര്‍ഭജലം വേര്‍തിരിച്ചെടുക്കുന്നതില്‍ സുസ്ഥിരമായ നിയന്ത്രണംകൊണ്ടവരലാണെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

സൗത്ത് ചൈന നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ ആവോ സുറുയി, ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന ഗവേഷണത്തിനുള്ള ടിന്‍ഡാല്‍ സെന്ററിലെ റോബര്‍ട്ട് നിക്കോള്‍സ്, റോഡ് ഐലന്‍ഡ് സര്‍വകലാശാലയിലെ ജിയോഫിസിക്സ് വിദഗ്ധനായ മാറ്റ് വെയ്് എന്നിവരടങ്ങിയ ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് പഠനം നടത്തിയത്.

TAGS :

Next Story