ഹമാസ് തീവ്രവാദികളല്ല സ്വാതന്ത്ര്യ സമര പോരാളികളാണ്: അദ്‌നാൻ അബൂ അൽഹൈജ
ഇസ്രായേലിനു ഫലസ്തീനുമിടയിൽ മധ്യസ്ഥരായി ഇന്ത്യ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു
ഇസ്രായേലിനു ഫലസ്തീനും ഇടയിൽ മധ്യസ്ഥരായി ഇന്ത്യ ഉണ്ടാകുമെന്നും 1967-ലേതു പോലെയുള്ള ജെറുസലേം തലസ്ഥാനമായ ഫലസ്തീൻ നിലനിർത്തുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു.
ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇന്ത്യയിൽ നിന്നും കൂടുതൽ പിന്തുണ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്. ആദ്യം ഒരു ട്വീറ്റ് ഉണ്ടായെങ്കിലും പിന്നീട് സിവിലിയൻസിനെ കൊല്ലുന്നതിനെതിരായ നിലപാട് സ്വീകരിച്ചുവെന്നും അദ്‌നാൻ അബൂ അൽഹൈജ പറഞ്ഞു.
ഫലസ്തീനികൾക്കുള്ള കേരത്തിന്റെ പിന്തുണക്ക് നന്ദി പറഞ്ഞ അദ്‌നാൻ കേരളത്തോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ചു. ഫലസതീനിലെ ഇപ്പോഴുള്ള അവസ്ഥ വളരെ പരിതാപകരമാണ്. രണ്ടുലക്ഷത്തിലധികമാളുകൾ പട്ടിണിയിലാണ്. മരുന്നും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ കുറേനാളുകളായി ആളുകൾ ജീവിക്കുകയാണ്. ഹമാസ് തീവ്രവാദികളല്ല സ്വാതന്ത്ര്യ സമര പോരാളികളാണ്. കയ്യേറ്റം നത്തുന്നവരാണ് ത്രീവ്രവാദികളെന്നും ഫലസ്തീൻ അംബാസഡർ വ്യക്തമാക്കി.
Adjust Story Font
16