Quantcast

ബന്ദിമോചനത്തിന് പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറെന്ന് ഇസ്രായേൽ; ആക്രമണം അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് ഹമാസ്

.രണ്ടാഴ്ച മുതൽ ഒരു മാസം വരെ വെടിനിർത്താമെന്ന നിർദേശവും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ

MediaOne Logo

Web Desk

  • Published:

    21 Dec 2023 1:00 AM GMT

gaza ceasefire
X

തെല്‍ അവിവ്: ബന്ദികളെ വിട്ടുകിട്ടാൻ പരമാവധി വിട്ടുവീഴ്ചക്ക്​ ഒരുക്കമാണെന്ന്​ ഇസ്രായേൽ അറിയിച്ചെങ്കിലും ആക്രമണം അവസാനിപ്പിക്കാതെ ചർച്ചയില്ലെന്ന നിലപാടിലുറച്ച്​ ഹമാസ്​.രണ്ടാഴ്ച മുതൽ ഒരു മാസം വരെ വെടിനിർത്താമെന്ന നിർദേശവും മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ. പരമാവധി സിവിലിയൻ കുരുതി ഒഴിവാക്കാനും ഗസ്സയിൽ കൂടുതൽ ഉൽപന്നമെത്തിക്കാനും ഇസ്രായേലിനോട്​ നിർദേശിച്ചതായി യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിൻകൻ പറഞ്ഞു. ഗസ്സയിൽ മരണം ഇരുപതിനായിരം കടന്നു. അമേരിക്കയുടെ വീറ്റോ ഒഴിവാക്കാൻ രക്ഷാസമിതിയിലെ വോട്ടിങ്​ വീണ്ടും മാറ്റി. യെമനെ അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന താക്കീതുമായി ഹൂത്തികൾ.

ആഭ്യന്തര, അന്തർദേശീയ സമ്മർദം കടുത്തതോടെ ബന്ദികളുടെ കൈമാറ്റം ഉറപ്പാക്കാൻ ഉദാര വെടിനിർത്തൽ നിർദേശവുമായി ഇസ്രായേല്‍ രംഗത്തെത്തി​. ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ രണ്ടാഴ്​ച മുതൽ ഒരു മാസം വരെ വെടിനിർത്താ​ൻ തയ്യാറാണെന്ന് മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചതായി ഇസ്രായേലി ചാനൽ 13 റിപ്പോര്‍ട്ട് ചെയ്യുന്നു. ഹമാസിന്‍റെ പ്രധാന തടവുകാരെ മോചിപ്പിക്കുന്നതിനു പുറമെ ഗസ്സയിലെ ചില കേന്ദ്രങ്ങളിൽ നിന്ന്​ സൈനികപിൻമാറ്റത്തിന്​ തയാറാണെന്നും​ അറിയിച്ചതായി ചാനൽ റിപ്പോർട്ട്​ ചെയ്​തു. ഗസ്സയിലെ സൈനിക നടപടിയിൽ ചില മാറ്റങ്ങൾ വരുത്താൻ സന്നദ്ധമാണെന്നും അതിനെ തങ്ങളുടെ വിജയമായി ഹമാസ്​ വിലയിരുത്തിയാൽ പോലും പ്രശ്​നമില്ലെന്നും മധ്യസ്​ഥ രാജ്യങ്ങൾക്ക്​ ഉറപ്പു നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നു. ഈജിപ്​ത്​ നേതാക്കൾ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യക്കു മുമ്പാകെ ഇസ്രായേൽ നിർദേശം സമർപ്പിച്ചു. എന്നാൽ സമ്പൂർണ വെടിനിർത്തൽ ഇല്ലാതെ ചർച്ചക്കില്ലെന്നു തന്നെയാണ്​ പ്രതികരണം. ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ ഇന്നലെ രാത്രി വാർത്താ സമ്മേളനത്തിലും ഇതുതന്നെ ആവർത്തിച്ചു.

യുദ്ധം നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നുമാണ് ഇസ്രായേൽ സൈനിക മേധാവിയുടെ നിലപാട്. അതിനിടെ, യു.​എ​സ്വീണ്ടും വീ​റ്റോ ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യു​ടെ പേ​രി​ൽ ​ യു.​എ​ൻ ര​ക്ഷാ​സ​മി​തി ​വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യത്തിലെ വോട്ടിങ്​ ഇന്നേക്ക്​ മാറ്റി. വെടിനിർത്തൽ എന്ന പ്രയോഗത്തിനു പകരം 'ശ​ത്രു​ത വൈ​കാ​തെ​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്ക​ണ'​മെ​ന്നാ​ക്കി പ്രമേയ വാചകം മാ​റ്റി​യിരുന്നു. ഗസ്സയിലേക്ക്​ ഇ​സ്രാ​യേ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ട്രക്കുകൾ പ​രി​മി​ത​മാ​യിക​ട​ത്തി​വി​ടു​ന്ന​ത്യു.​എ​ൻ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നാണ്​ യു.​എ​സ് ഇന്നലെ അറിയിച്ചത്​.

ചെങ്കടലിൽ സംയുക്​ത നാവിക സുരക്ഷാ സേനക്ക്​ അമേരിക്ക രൂപം നൽകിയെങ്കിലും പിൻമാറില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ്​ ഹൂത്തികൾ. യെമനെ അക്രമിച്ചാൽ അമേരിക്കൻ യുദ്ധ കപ്പലുകൾ വിലയൊടുക്കേണ്ടി വരുമെന്ന്​ ഹൂത്തികൾ മുന്നറിയിപ്പ്​ നൽകി. ഗ​സ്സ​യി​​ലെ ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച്ഇ​സ്രാ​യേ​ലി ക​പ്പ​ലു​ക​ൾ​ക്ക് പ്ര​വേ​ശ​നംനി​രോ​ധി​ച്ച് മ​ലേ​ഷ്യയും രംഗത്തു വന്നു. ഹൂത്തികളും ​മലേഷ്യയും നൽകുന്ന സഹകരണത്തിന്​ ഹമാസ്​ നേതാക്കൾ നന്ദി അറിയിച്ചു. അതിനിടെ, വടക്കൻ, തെക്കൻ ഗസ്സകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലേറെ പേർ ഇന്നലെയും കൊല്ലപ്പെട്ടു. ഗസ്സയിൽ ഇതിനകം മരണം ഇരുപതിനായിരം കടന്നു. ഇവരിൽ എണ്ണായിരം കുട്ടികളും 6200 സ്​ത്രീകളും ഉൾപ്പെടും. ലബനാനും സിറിയക്കും നേരെ വ്യോമാക്രമണം നടത്തിയെന്ന്​ ഇസ്രായേൽ സൈന്യം. ഗസ്സയിൽ നിരവധി സൈനികരെ ​കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും ചെയ്​തതായി അൽഖസ്സാം ബ്രിഗേഡ്​ അറിയിച്ചു.

TAGS :

Next Story