Quantcast

ധാർഷ്ട്യത്തോടെയുള്ള താക്കീത്​ കൊണ്ടെന്നും കാര്യമില്ല; ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ്​ തള്ളി ഹമാസ്

ഗ​സ്സ പി​ടി​ച്ചെ​ടു​ക്കാ​നും ഫ​ല​സ്തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​മു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നി​ർ​ദേ​ശം ത​ള്ളി ജോ​ർ​ഡ​ൻ, ഈജിപ്​ത്​ ഭരണാധികാരികൾ.

MediaOne Logo

Web Desk

  • Updated:

    13 Feb 2025 1:35 AM

Published:

13 Feb 2025 12:58 AM

ധാർഷ്ട്യത്തോടെയുള്ള താക്കീത്​ കൊണ്ടെന്നും കാര്യമില്ല; ആക്രമണം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ്​ തള്ളി ഹമാസ്
X

ഗസ്സ: ഗസ്സക്കു നേരെ വീണ്ടും യുദ്ധസന്നാഹവുമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, വെടിനിർത്തൽ കരാർ നിലനിർത്താൻ മധ്യസ്ഥ രാജ്യങ്ങൾ തീവ്രശ്രമത്തിൽ. ട്രംപിൻറെ ഗസ്സ പദ്ധതി തള്ളുന്നതായി ഈജിപ്തും ജോർദാനും. വെസ്റ്റ്​ ബാങ്കിലെ നൂർ ശംസ്​ ക്യാമ്പിൽ നിന്ന്​ ഫലസ്തീനികളെ പുറന്തള്ളാനൊരുങ്ങി ഇസ്രായേൽ.

ശനിയാഴ്ച എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ ഗസ്സയിൽ ആക്രമണം പുനരാരംഭിക്കുമെന്ന അമേരിക്കയുടെയും ഇസ്രായേലിൻറെയും മുന്നറിയിപ്പ്​ തള്ളി ഹമാസ്​. ധാർഷ്ട്യത്തോടെയുള്ള താക്കീത്​ കൊണ്ടെന്നും കാര്യമില്ലെന്നും ആദ്യഘട്ട വെടിനിർത്തൽ കരാർ വ്യവസ്ഥകൾ നടപ്പാക്കുകയാണ്​ വേണ്ടതെന്നും പ്രസ്​താവനയിൽ ഹമാസ്​ ഓർമിപ്പിച്ചു. 15 മാസത്തിലേറെ നീണ്ട കൊടിയ ആക്രമണത്തെ നേരിട്ട ഫലസ്തീൻ ജനത സ്വന്തം മണ്ണും അസ്തിത്വവും നിലനിർത്താൻ അധിനിവേശവിരുദ്ധ പോരാട്ടം ശക്​തമായി തുടരും. ഗസ്സയിൽ നിന്ന്​ ഫലസ്തീൻ ജനതയെ പുറന്തള്ളാൻ ഒരു ശക്​തിക്കും സാധിക്കില്ലെന്നും ഹമാസ്​ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കരാർ വ്യവസ്ഥ പ്രകാരം ശനിയാഴ്​ച മൂന്ന്​ ബന്ദികളെ കൈമാറാൻ ഹമാസിനെ ​​പ്രേരിപ്പിച്ച്​ പ്രതിസന്​ധിക്ക്​ പരിഹാരം കാണാൻ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും നീക്കം ഊർജിതമാക്കി. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിൽ ഹമാസ്​ സംഘം കൈറോയിലുണ്ട്​. ഇസ്രായേലും അമേരിക്കയുമായും മധ്യസ്ഥ രാജ്യങ്ങൾ തിരക്കിട്ട ആശയവിനിമയം തുടരുകയാണ്​. ഗസ്സക്കു നേരെ ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യത മുൻനിർത്തി റിസർവ്​ സൈനികരോട്​ ഉടൻ ജോലിയിൽ പ്രവേശിക്കാൻ ഇസ്രായേൽ ആവശ്യപ്പെട്ടു.

ഗ​സ്സ പി​ടി​ച്ചെ​ടു​ക്കാ​നും ഫ​ല​സ്തീ​നി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​മു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ നി​ർ​ദേ​ശം ത​ള്ളി ജോ​ർ​ഡ​ൻ, ഈജിപ്​ത്​ ഭരണാധികാരികൾ. ഫലസ്തീനികളെ ഗസ്സയിൽ നിലനിർത്തിയുള്ള പുനർ നിർമാണമാണ്​ വേണ്ടതെന്ന്​ ജോർഡൻ രാജാവ് അ​ബ്​​ദു​ല്ല രണ്ടാമനും ഈജിപ്ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയും വ്യക്​തമാക്കി.ഈജിപ്​ത്​ പ്രസിഡൻറ്​ തൻറെ യുഎസ്​ യാത്ര മാറ്റിവെച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്​.

അതേസമയം, അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ അ​തി​ക്ര​മം വ്യാ​പി​പ്പി​ച്ച് ഇ​സ്രാ​യേ​ൽ. നാ​ലു ദി​വ​സ​മാ​യി ഉ​പ​രോ​ധ​ത്തി​ലുള്ള നൂ​ർ ശം​സ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലുള്ളവരോട്​ ഒ​ഴി​ഞ്ഞു​പോ​കാ​ൻ ഇ​സ്രാ​യേ​ൽ സൈ​ന്യം ആവശ്യപ്പെട്ടു. ന​ബ്‍ലു​സ്​, ബെ​ത്‌​ല​ഹേം, തുബാ എന്നിവിടങ്ങളിലും ഇസ്രായേൽ സേനയുടെ അതിക്രമം നടന്നു.

TAGS :

Next Story